ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 6 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.05.2025 (1200 മേടം 23 ചൊവ്വ) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം സ്വന്തം സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം. കര്‍മ്മ മേഖലയില്‍ പുതിയ ചില ആലോചനകള്‍ക്കു തുടക്കമിടും. 


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

പൊതുവെ കാര്യതടസ്സവും മറ്റു പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. അവിചാരിതമായ ധനനഷ്ടങ്ങളോ അസുഖങ്ങളോ ഉണ്ടാകാം.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

സുഹൃത്തുക്കൾ, ബന്ധു ജനങ്ങൾ മുതലായവർ അനുകൂലമായി പെരുമാറും. മന സന്തോഷം, ആഗ്രഹ സാഫല്യം മുതലായവയും പ്രതീക്ഷിക്കാം.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

കര്‍മ്മരംഗത്ത് പലവിധ തടസ്സങ്ങള്‍ കാണുന്നു. അപ്രതീക്ഷിതമായ മാറ്റങ്ങള്‍ പലതും ഉണ്ടായേക്കാം. അനാവശ്യകാരണങ്ങളാല്‍ മനസ്സു വിഷമിക്കുന്നതിനിടയാകും


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പില്‍ വരും. തൊഴില്‍ രംഗത്ത് വളരെ പുരോഗതിയുണ്ടാകും. 


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

നിർദേശങ്ങൾ അവഗണിക്കപ്പെടുന്നതിൽ വിഷമം തോന്നാൻ ഇടയുണ്ട്. നിസാര കാര്യങ്ങൾക്ക് പഴി കേൾക്കേണ്ട സാഹചര്യം ഉണ്ടാകാം.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

എല്ലാ കാര്യങ്ങളിലും അനുകൂല സാഹചര്യം അനുഭവത്തില്‍ വരും. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ അനുകൂലമായി വന്നു ഭവിക്കും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

കര്‍മ്മ പുഷ്ടി, സാമ്പത്തിക നേട്ടം, അനുകൂല സാഹചര്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ആഹ്ളാദകരമായി സമയം ചിലവഴിക്കാന്‍ ആവാസം വരും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

എത്ര കഠിനമായി അധ്വാനിച്ചാലും തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. പ്രവൃത്തികള്‍ അംഗീകരിക്കപ്പെടാതത്തില്‍ മനോ വിഷമം തോന്നാന്‍ ഇടയുണ്ട്.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

പ്രവര്‍ത്തന മാന്ദ്യം, അമിത വ്യയം, അനാരോഗ്യം എന്നിവ കരുതേണ്ട ദിവസമാണ്. ദൂര യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാകും നല്ലത്.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

ഇഷ്ടജനങ്ങളുമായി സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതാണ്. കര്‍മ്മ രംഗത്ത് അംഗീകാരവും പദവിയും ലഭ്യമാകാന്‍ ആയാസം ഉണ്ടാകും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

പ്രവര്‍ത്തനങ്ങളില്‍ വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ധന നേട്ടം, കുടുംബ സുഖം എന്നിവയ്ക്കും സാധ്യതയുണ്ട്.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ പ്രണയ-ദാമ്പത്യ ഫലങ്ങൾ (2025 മെയ് 6, ചൊവ്വ) എങ്ങനെ എന്നറിയാം
Next post ഈ ഏഴ് നക്ഷത്രക്കാർക്ക് കുബേരന്റെ അനുഗ്രഹം: ജീവിതത്തിൽ വച്ചടി വച്ചടി സാമ്പത്തിക ഉയർച്ച