ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 7 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 07.05.2025 (1200 മേടം 24 ബുധന്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
ശരീരസുഖം കുറയും, തൊഴിൽ കാര്യങ്ങളില്‍ ചില പ്രതിസന്ധി കളുണ്ടാകൺ ഇടയുണ്ടെങ്കിലും അതിജീവിക്കും, സായാഹ്നശേഷം ഗുണദോഷ സമ്മിശ്രം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
സദുദ്ദേശ പ്രവര്‍ത്തനങ്ങള്‍ പോലും വിപരീതമായി ഭവിച്ചെന്നു വരാം. വേണ്ടത്ര ആലോചനയുടെ മാത്രം പ്രധാന കാര്യങ്ങളിൽ ഇടപെടുക.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
തൊഴിൽ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും, യാഥാര്‍ഥ്യബോധത്തോടു പ്രവര്‍ത്തിക്കും, മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കുവാൻ കഴിയും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
കാര്യതടസം, ആരോഗ്യപ്രശ്‌നം എന്നിവയ്ക്ക് സാധ്യത, സ്വന്തം വാക്കുകള്‍ ദോഷകരമായി ഭവിക്കാൻ ഇടയുണ്ട്, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂല സാഹചര്യങ്ങളും വിജയാനുഭവങ്ങളും പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമാകും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അലസത മൂലം പല പ്രധാന ഉത്തരവാദിത്വങ്ങളും മാറ്റിവയ്ക്കും. ശാരീരിക വൈഷമ്യം, മനഃക്ലേശം മുതലായവയ്ക്കും സാധ്യത.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം, ബന്ധുജനങ്ങളുടെ പിന്തുണ സഹായകരമാകും. സങ്കീര്‍ണ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാൻ കഴിയും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ജീവിതപങ്കാളിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അധ്വാന ഭാരവും ആത്മ സംഘര്‍ഷവും വര്‍ദ്ധിച്ചെന്നു വരാം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാന്‍ പ്രയാസം ഉള്ള ദിവസമാണ്. ദൈനംദിന കാര്യങ്ങള്‍ വലിയ തടസം കൂടാതെ നടന്നു പോകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം മുതലായവ വരാവുന്ന ദിവസം. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം ഉണ്ടാകും.ഇന്ന് നിങ്ങളുടെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283