ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 8 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 08.05.2025 (1200 മേടം 25 വ്യാഴം) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തടസാനുഭാവങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും. സാമ്പത്തികമായി നേട്ടവും വ്യാപാരത്തില്‍ ലാഭവും പ്രതീക്ഷിക്കാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാന്‍ പ്രയാസമാണ്. കുടുംബപരമായി മോശമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടാകും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ സാധിപ്പിക്കുവാന്‍ വിഷമം നേരിടാന്‍ ഇടയുണ്ട്.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
കുടുംബ ബന്ധങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ദൃശ്യമാകും. തൊഴില്‍ സ്ഥലത്തെ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ദിവസം യോഗ്യമല്ല. അധ്വാന ഭാരവും ആരോഗ്യ ക്ലേശവും വര്‍ധിക്കാന്‍ സാധ്യത കാണുന്നു.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
മനസ്സിന് ആഹ്ളാദവും ഉന്മേഷവും ജനിപ്പിക്കുന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകും. ഉള്ലാസകരമായി സമയം ചിലവഴിക്കും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കുടുംബത്തില്‍ അസുഖകരമായ അന്തരീക്ഷം ഉണ്ടായെന്നു വരാം. ക്ഷമാപൂര്‍വ്വം പെരുമാറിയാല്‍ വ്യക്തി ബന്ധങ്ങളിലെ അകല്‍ച്ച ഒഴിവാക്കാം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ആരോഗ്യക്ലേശങ്ങൾക്ക് ശമനം വരും. ദൂര ദിക്കില്‍ നിന്നും അനുകൂലമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
തൊഴില്‍ രംഗത്ത് അഭിവൃദ്ധിയും അനുകൂല മാറ്റങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കാര്യ തടസം, ധന ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ മുതലായവ കരുതണം. ആരോഗ്യപരമായും ദിവസം അത്ര നന്നല്ല.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ട ജീവിതാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ഈശ്വര ചിന്തയോടെയും ആത്മ വിശ്വാസത്തോടെയും നേരിടുന്ന കാര്യങ്ങള്‍ ശുഭകരമായി ഭവിക്കും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങൾ ലഭ്യമാകും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283