
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 10 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 10.05.2025 (1200 മേടം 27 ശനി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
മനസ്സിൽ സുഖവും സമാധാനവും നിറയും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. തൊഴിൽ നേട്ടത്തിനും സാധ്യത.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
പ്രഭാതത്തിൽ കാര്യാ വൈഷമ്യം, കുടുംബ ക്ലേശം, യാത്ര ദുരിതം. പകൽ 2 മണി കഴിഞ്ഞാൽ ഇഷ്ടാനുഭവങ്ങൾ, മനോസുഖം, അനുകൂല സാഹചര്യങ്ങൾ.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
ജാഗ്രതയോടെ പെരുമാറിയാൽ തൊഴിലിൽ വൈഷമ്യം ഒഴിവാകും. ശുഭചിന്തകളോടെ ദിവസാനുഭവങ്ങളെ സമീപിക്കുക.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
മാനസിക സൗഖ്യം, സാമൂഹിക അംഗീകാരം, ആഗ്രഹ സാധ്യം. പകൽ 2 മണി മുതൽ മാനസിക സമ്മർദം, അനിഷ്ട സാഹചര്യങ്ങൾ എന്നിവയ്ക്കും സാധ്യത.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കാര്യപരാജയം, അഭിമാനക്ഷതം, അനാരോഗ്യം. പകൽ 2 മണി മുതൽ ഇഷ്ടാനുഭവങ്ങൾ, ഉല്ലാസം, കാര്യസാധ്യം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
മദ്ധ്യാഹ്നം വരെ ഇഷ്ടാനുഭവങ്ങൾ, കാര്യസാധ്യം, സന്തോഷം. പകൽ 2 മണി കഴിഞ്ഞാൽ പ്രതികൂല അനുഭവങ്ങൾക്കും സാധ്യത.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കുടുംബക്ലേശം, അമിത അധ്വാനം, യാത്രാദുരിതം. മദ്ധ്യാഹ്നം മുതൽ അനുകൂല അനുഭവങ്ങൾ, ഗുണകരമായ സാഹചര്യങ്ങൾ, ഇഷ്ട സുഹൃത് സമാഗമം മുതലായവ പ്രതീക്ഷിക്കാം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ഇഷ്ടാനുഭവങ്ങൾ, സാമ്പത്തിക നേട്ടം. പകൽ 2 മണി മുതൽ കാര്യതടസ്സം, അമിത അധ്വാനം.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
വലിയ പ്രതികൂല അനുഭവങ്ങൾക്ക് സാധ്യതയില്ലാത്ത ദിവസം. കാര്യസാധ്യത്തിനു പലവിധ സഹായങ്ങൾ ലഭ്യമാകും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ആഗ്രഹ തടസ്സം, ഭാഗ്യ ലോപം, പ്രവർത്തന ക്ലേശം. മധ്യാഹ്ന ശേഷം കാര്യവിജയം, അംഗീകാരം, ഇഷ്ടാനുഭവങ്ങൾ.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പ്രവർത്തന തടസ്സം, കാര്യ വിഘ്നം, പ്രതികൂല പ്രതികരണങ്ങൾ എന്നിവ വരാവുന്ന ദിനമാണ്. ക്ഷമയോടെ നേരിട്ടാൽ പ്രശ്നങ്ങൾ പരിഹൃതമാകും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ടകാര്യ സാധ്യം.മധ്യാഹ്ന ശേഷം കാര്യതടസ്സം, ധന ക്ലേശം, അസുഖകരമായ ചിന്തകൾ.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283