ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 11 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 11.05.2025 (1200 മേടം 28 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
അധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലിലും കുടുംബത്തിലും അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
അകാരണ വൈഷമ്യം, അമിത അധ്വാനം, അനിഷ്ടകരമായ അനുഭവങ്ങള്‍ എന്നിവ കരുതണം. കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
അമിതമായ ധന വ്യയം മൂലം സാമ്പത്തിക ക്ലേശം വരാം. അമിത അധ്വാനം ആരോഗ്യ ക്ലേശത്തിന് കാരണമാകാതെ നോക്കണം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, തൊഴില്‍ ലാഭം എന്നിവ വരാവുന്ന ദിനം. പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
പല വിഷയങ്ങളും സഫലീകരിക്കാന്‍ പതിവിലും കവിഞ്ഞ പരിശ്രമം വേണ്ടി വരും. കുടുംബാംഗങ്ങളുടെ ഇടപെടലുകള്‍ സഹായകരമായി ഭവിക്കും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സാമ്പത്തിക നേട്ടം, ബന്ധു സമാഗമം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ വരാം. സഹപ്രവര്‍ത്തകര്‍ സഹായികളായി ഭവിക്കും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
പല കാര്യങ്ങള്‍ക്കും പ്രാരംഭ തടസ്സം വരാം. ബന്ധു മിത്രാദികല്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. സായാഹ്നം താരതമ്യേന മെച്ചം.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ആഗ്രഹ സാഫല്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മാനസിക ക്ലേശങ്ങള്‍ അകന്ന് മനോസുഖം ഉണ്ടാകും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പുതിയ ധാനഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കുടുംബ സമേതം ആഘോഷ അവസരങ്ങളില്‍ പങ്കെടുക്കും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ആശയവിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം. വാക്കുകളും പെരുമാറ്റവും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
തൊഴില്‍ പരമായി അലപം മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283