
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 13, ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 13.05.2025 (1200 മേടം 30 ചൊവ്വ) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കോപത്തോടെയുള്ള സംസാരം ഒഴിവാക്കാതിരുന്നാല്‍ പല ബന്ധങ്ങളിലും വൈഷമ്യങ്ങള്‍ വരാവുന്നതാണ്. ഉദര രോഗത്തിന് സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ നിയന്ത്രണം പുലര്‍ത്തണം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
മത്സരങ്ങളിലും പരീക്ഷകളിലും മറ്റും വിജയം വരാവുന്ന വാരമാണ്. സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും. മാതാപിതാക്കളും ഗുരുജനങ്ങളും അനുകൂലരായി പെരുമാറും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പല പ്രശ്നങ്ങൾക്കും സമാധാനം കണ്ടെത്താൻ കഴിയും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈയബദ്ധം മൂലം ധനനഷ്ടം ഉണ്ടായെന്നു വരാം. ദാമ്പത്യ ബന്ധത്തില്‍ അല്പം വിഷമതകള്‍ വരാന്‍ ഇടയുണ്ട്.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
വിചാരിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കണം എന്നില്ല. വ്യക്തി ബന്ധങ്ങളിൽ അപാകതകൾ വരാതെ നോക്കണം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ഗുണകരമായ അനുഭവങ്ങൾ വരാവുന്ന ദിവസം. സാമ്പത്തികമായും കുടുംബപരമായും ശുഭകരമായ അനുഭവങ്ങൾക്ക് സാധ്യത.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
സഹായ വാഗ്ദാനങ്ങൾ സമയത്ത് ലഭ്യമാകാതെ വരുന്നതിൽ വിഷമം ഉണ്ടായേക്കാം. അമിത അദ്ധ്വാനം, അലച്ചിൽ മുതലായ അനുഭവങ്ങൾക്കും സാധ്യത.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ഔദ്യോഗികരംഗത്ത് സ്ഥാന കയറ്റവും ആനുകൂല്യ നേട്ടവും പ്രതീക്ഷിക്കാം. അധികാരികള്‍ അനുകൂമായി പെരുമാറും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
വേണ്ടത്ര തയ്യാറെടുപ്പുകള്‍ കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരാജയ സാധ്യത കാണുന്നു. പൂര്‍ണ്ണബോധ്യം ഇല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് മൂലം അസുഖകരമായ അനുഭവങ്ങള്‍ വരാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
നഷ്ടമായി എന്നു കരുതിയ ധനം തിരികെ ലഭിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
മനോസുഖം, കാര്യസാധ്യം, പ്രവർത്തന മികവ്, അംഗീകാരം തുടങ്ങിയവയ്ക്ക് സാധ്യതയേറിയ ദിവസം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പ്രവര്‍ത്തന രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും. ജാഗ്രതക്കുറവു മൂലം ധനനഷ്ടം വരാതെ നോക്കണം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.