ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 17 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 17.05.2025 (1200 ഇടവം 3 ശനി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
മനസമ്മർദം വർധിക്കാൻ ഇടയുണ്ട്. ദേവാലയ ദർശനം സാധ്യമാകും. അപ്രതീക്ഷിത ധന ചിലവുകൾ മൂലം മനഃക്ലേശം വരാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കാര്യ വൈഷമ്യം, യാത്രാക്ലേശം മുതലായവ വരാവുന്ന ദിനമാണ്. കലഹ സാധ്യതയുള്ളതിനാൽ സംസാരവും ഇടപെടലുകളും സൂക്ഷ്മതയോടെ ആകണം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സിന് സന്തോഷവും ഉന്മേഷവും വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിലും സമൂഹത്തിലും അനുകൂല സാഹചര്യങ്ങൾ നിലനിൽക്കും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
നല്ല അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന ദിനമായിരിക്കും. പ്രതിഫലവും അംഗീകാരവും വർധിക്കും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
അലസത മൂലം പ്രവർത്തനങ്ങൾക്ക് കാലതാമസമോ വിഘ്നമോ വരാം. പൊതുവിൽ ആത്മവിശ്വാസം കുറഞ്ഞിരിക്കും. പ്രാർത്ഥനകൾ ഫലം ചെയ്യും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. പ്രയത്നങ്ങൾക്കു മതിയായ പ്രതിഫലം ലഭിക്കണമെന്നില്ല. ചിലവുകൾ വർധിക്കും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ഇഷ്ടാനുഭവങ്ങൾ അനുഭവത്തിൽ വരുന്ന ദിനമായിരിക്കും. ധനനേട്ടം, അംഗീകാരം, കുടുംബസുഖം എന്നിവയ്ക്കും സാധ്യത കാണുന്നു.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അപ്രതീക്ഷിത ചിലവുകൾ, അലച്ചിൽ, അനാവശ്യ ചിന്തകൾ മുതലായവ വരാവുന്ന ദിവസമാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ മുതലായവരിൽ നിന്നും സഹായങ്ങൾ ഉണ്ടാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
തൊഴിൽ വിജയം, ആത്മ വിശ്വാസം, സന്തോഷ ജനകമായ വാർത്തകൾ മുതലായവ അനുഭവത്തിൽ വരും. പ്രണയിക്കുന്നവർക്കും ദിവസം അനുകൂലം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ധന ക്ലേശം, കാര്യവൈഷമ്യം, അനാരോഗ്യം മുതലായവയ്ക്ക് സാധ്യത കൂടിയ ദിവസം. പ്രധാന കാര്യങ്ങൾ ജാഗ്രതയോടെ നിർവഹിക്കണം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പലവിധ നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയുന്ന ദിനമാണ്. സമ്മാനങ്ങളോ പാരിതോഷികങ്ങളോ ലഭിക്കാൻ ഇടയുണ്ട്. മനസ്സിന് സന്തോഷം നൽകുന്ന കൂടിച്ചേരലുകൾ ഉണ്ടാകും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ഇഷ്ടാനുഭവങ്ങൾ, അനുകൂല സാഹചര്യങ്ങൾ മുതലായവ പ്രതീക്ഷിക്കാം. സന്തോഷകരമായ വാർത്തകൾ കേൾക്കാൻ കഴിയും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283