ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 21 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.05.2025 (1200 ഇടവം 7 ബുധന്‍) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

കാര്യവിജയം, സന്തോഷം, അംഗീകാരം തുടങ്ങിയവ പ്രതീക്ഷിക്കാം. ശുഭ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളും ഇഷ്ടപ്രകാരം തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. 


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

സാമ്പത്തിക കാര്യങ്ങളിൽ മെല്ലെപ്പോക്കിന് സാധ്യതയുള്ള ദിനമാണ്. വ്യാപാരത്തില്‍ ഉദ്ദേശിച്ച ലാഭം വരാന്‍ ബുദ്ധിമുട്ടാണ്.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

അനിഷ്ട സാഹചര്യങ്ങൾ, ആരോഗ്യ ക്ലേശം, അപ്രതീക്ഷിത തടസ്സങ്ങൾ. ജാഗ്രതക്കുറവു മൂലം ധനനഷ്ടം വരാതെ നോക്കണം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

ഇഷ്ടാനുഭവങ്ങൾ, കാര്യലാഭം, ഭാഗ്യാനുഭവങ്ങൾ. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായ കാര്യങ്ങളില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. 


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

മന സന്തോഷം, ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം എന്നിവയ്ക്ക് ഇടയുണ്ടാകും. പൊതുവേ എല്ലാ കാര്യങ്ങളും അനുകൂലകരമായിരിക്കും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

ശ്രദ്ധക്കുറവ് മൂലം വിഷമതകൾ വരാൻ ഇടയുള്ളതിനാൽ പ്രധാന കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

കാര്യ വൈഷമ്യം, യാത്രാക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങളില്‍ കാല താമസവും തടസങ്ങളും വരാവുന്ന ദിവസമാണ്.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

ഇഷ്ട സാഹചര്യങ്ങൾ, ബന്ധു സമാഗമം, കാര്യവിജയം മുതലായവ പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. 


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

അമിത വ്യയം, അനാരോഗ്യം എന്നിവ കരുതേണ്ട ദിവസമാണ്. തൊഴിൽ ആനുകൂല്യം ലഭിക്കാന്‍ ​​തടസ്സം അനുഭവപ്പെടുവാൻ ഇടയുണ്ട്.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

മനസ്സിന് ക്ലേശം ഉണ്ടാക്കിയിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാപുരോഗതിയുണ്ടാവും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും സാധ്യത. പല കാര്യങ്ങളിലും അനാവശ്യ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 മെയ് 21, ബുധൻ) എങ്ങനെ എന്നറിയാം
Next post ചിങ്ങത്തിലെ ചൊവ്വയുടെ മഹാ സംക്രമണം: 3 രാശിക്കാർക്ക് ഇനി സുവർണകാലം