ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 22 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.05.2025 (1200 ഇടവം 8 വ്യാഴം) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

പ്രഭാതത്തിൽ മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ഉച്ചകഴിഞ്ഞാൽ അനുകൂല്യക്കുറവ്, യാത്രാ തടസ്സം, തൊഴിൽ മാന്ദ്യം മുതലായവയ്ക്ക് സാധ്യത.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

തൊഴില്‍പരമായി അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കും. ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും. യാത്രകള്‍വഴി നേട്ടം.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

കാര്യപരാജയം, പ്രവത്തനക്ലേശം. മധ്യാഹ്നത്തിൽ 12 മണി കഴിഞ്ഞാൽ ഇഷ്ടാനുഭവങ്ങൾ, ആഗ്രഹ സാധ്യം, അംഗീകാരം.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

ശാരീരികമായി അരിഷ്‌ടതകള്‍ നേരിടും. വ്യാപാരലാഭം കുറയും.  സ്‌ഥലംമാറ്റം ഉണ്ടാകാം. കച്ചവടത്തിൽ  ചെറിയ ധനനഷ്‌ടത്തിന്‌ സാധ്യത.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

പ്രഭാതത്തിൽ ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം. ഉച്ച കഴിഞ്ഞാൽ ദിവസാനുകൂല്യം കുറഞ്ഞേക്കാം.  ആരോഗ്യ ക്ലേശം, അധ്വാന വൈഷമ്യം മുതലായവയും കരുതണം.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

ബന്ധുഗുണം വര്‍ധിക്കും. തൊഴില്‍പരമായി നല്ല അനുഭവങ്ങൾ. ഭാഗ്യപുഷ്‌ടി ഉണ്ടാകും. ഭൂമിയില്‍ നിന്നോ കൃഷിയിൽ നിന്നോ ധനലാഭം സിദ്ധിക്കും .


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

 പ്രഭാതത്തിൽ കാര്യവിഘ്നം, ധനതടസ്സം മുതലായവ കരുതണം. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ കാര്യവിജയം, അനുകൂല അനുഭവങ്ങൾ, കുടുംബസുഖം.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

ശ്വാസ സംബന്ധമായ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ കഴിവതും ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

പ്രഭാതത്തിൽ മനഃസന്തോഷവും കാര്യസാധ്യവും വരാവുന്ന ദിനം. ഉച്ച കഴിഞ്ഞാൽ പ്രതികൂല അനുഭവങ്ങൾക്കും ആത്മവിശ്വാസക്കുറവിനും സാധ്യത.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

ദിവസത്തുടക്കത്തിൽ അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. ഉച്ച കഴിഞ്ഞാൽ ഇഷ്ടജന സമാഗമം. കാര്യസാധ്യം, അംഗീകാരം.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

മംഗള കര്‍മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍ ശമനം. ഉച്ചകഴിഞ്ഞാൽ കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. 


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

സാമ്പത്തിക വൈഷമ്യങ്ങൾ വരാവുന്ന ദിനമാണ്‌. ഉച്ചകഴിഞ്ഞാൽ മാനസിക ക്ലേശം അകലും. പ്രവര്‍ത്തനങ്ങളില്‍ നേട്ടം.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 മെയ് 22, വ്യാഴം) എങ്ങനെ എന്നറിയാം
Next post നിനച്ചിരിക്കാത്ത ധനലാഭവും രാജയോഗവും: 2025-ലെ വൈധൃതി യോഗം ഈ രാശിക്കാർക്ക് ഭാഗ്യം നൽകും