ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 23 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.05.2025 (1200 ഇടവം 9 വെള്ളി) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

അലസതയും ഉത്തരവാദിത്വക്കുറവും മൂലം വിഷമതകൾ വരാവുന്ന ദിനമാണ്. ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യാൻ നിര്ബന്ധിതനാകും. അംഗീകാരം കുറയും.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

ഇഷ്ടപ്രകാരം കാര്യങ്ങൾ സാധിക്കുവാൻ കഴിയും. കുടുംബസുഖം, തൊഴിൽ ലാഭം എന്നിവയും പ്രതീക്ഷിക്കാം.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ നേടും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതായിരിക്കും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

ജോലിയില്‍ അശ്രദ്ധ പാടില്ല. കഠിനാധ്വാനം ചെയ്യുക. ജോലിയുമായി ബന്ധപ്പെട്ട് പതിവിലും അധികം യാത്ര ചെയ്യേണ്ടി വന്നേക്കാം. ദിവസം തിരക്ക് നിറഞ്ഞതായിരിക്കും.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ വരാവുന്ന ദിവസമാണ്. മറ്റുള്ളവർ നാം വിചാരിക്കുന്ന രീതിയിൽ പെരുമാറണം എന്നില്ല. താമസിച്ചാലും സഹായങ്ങൾ ലഭിക്കും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. മനസ്സിന് ശാന്തത ലഭിക്കും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

കാര്യവിജയവും സന്തോഷവും ഉണ്ടാകും. ആഗ്രഹങ്ങൾ വലിയ ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. ഉന്നതരിൽ നിന്നും സഹായങ്ങൾ ലഭിക്കും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

കാല താമസം, ശാരീരിക വൈഷമ്യം, അലച്ചിൽ മുതലായവ പ്രതീക്ഷിക്കണം സായാഹ്നശേഷം നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

വിരസമായ ദിവസാനുഭവങ്ങൾക്ക് സാധ്യത. അനാവശ്യ ചിന്തകൾ മൂലം ആത്മവിശ്വാസം നഷ്ടമാകാതെ നോക്കണം.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

മനസ്സിന് തെളിമയും ദൃഢതയും വർധിക്കും. ഏതു പ്രതിസന്ധികളെയും നേരിടാൻ ഉള്ള ഊർജ്ജവും ആത്മ വിശ്വാസവും ലഭിക്കും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ നിറവേറ്റണം. ചുമതലകൾ മറ്റുള്ളവരെ അന്ധമായി ഏൽപ്പിക്കുന്നത് മണ്ടത്തരം ആകും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

അനാവശ്യ ചിന്തകളാൽ മനസ്സ് കലുഷമാകാൻ ഇടയുണ്ട്. അധ്വാനക്ലേശവും ശാരീരിക വൈഷമ്യവും വർധിച്ചെന്നും വരാം.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 മെയ് 23, വെള്ളി) എങ്ങനെ എന്നറിയാം
Next post നാളെ (2025 മേയ് 24) ശനിപ്രദോഷ വ്രതം: ഐശ്വര്യവും പുണ്യവും പാപമുക്തിയും നേടാനുള്ള അത്ഭുത ദിനം, അറിഞ്ഞ് അനുഷ്ഠിച്ചാല്‍ അനേകഫലം