ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 25 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 25.05.2025 (1200 ഇടവം 11 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ഭാഗ്യാനുഭവങ്ങൾ അനുഭവത്തിൽ വരും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കാര്യപരാജയം, സാമ്പത്തിക നഷ്ടം, അകാരണ മനഃപ്രയാസം ഇവ കാണുന്നു. എങ്കിലും അപ്രതീക്ഷിത സഹായങ്ങളാൽ ദിവസനുഭവങ്ങൾ ദോഷമില്ലാതെ പോകും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ട പരിശ്രമം നടത്തും.
Read Full Story for FREE
പ്രഭയും വിവേകും അനാമികയും: ഒരു അസാധാരണ പ്രണയത്തിന്റെ പുനർജനനം

♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തൊഴിൽ ലാഭം, വ്യാപാര ഗുണം, സാമ്പത്തികലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബപരമായും ദിവസം അനുകൂലം.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ധനവരവ് കുറയും. അനിഷ്ട സാഹചര്യങ്ങളെ നേരിടേണ്ടി വരും. അനാവശ്യ ചിന്തകൾ മൂലം മനഃക്ലേശം വർധിക്കും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അമിത അധ്വാനം മൂലം മന സംഘർഷവും ശാരീരിക ക്ലേശവും വരാം. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ തയാറാകണം.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാര്യവിജയവും സന്തോഷ അനുഭവങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല സമീപനങ്ങൾ പ്രതീക്ഷിക്കാം. ശുഭ സാഹചര്യങ്ങൾ ഉണ്ടാകും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
സാഹചര്യങ്ങൾ അനുകൂലമാകും. യാത്രകൾ സഫലങ്ങളാകും. പ്രണയ വിജയം മൂലം മനഃസന്തോഷം ഉണ്ടാകും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അനിഷ്ടകരമായ ചില സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. അപേക്ഷകൾ തിരസ്കരിക്കപ്പെടാൻ ഇടയുണ്ട്. എന്നാൽ ആത്മവിശ്വാസത്തോടെ ഇടപെട്ടാൽ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
കാര്യവിജയം, ഇഷ്ട സുഹൃത് സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ചർച്ചകൾ ഫലവത്താവാം. പ്രശ്നങ്ങളെ പ്രായോഗികമായി നേരിടുക.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283