ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 28 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.05.2025 (1200 ഇടവം 14 ബുധന്‍) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

കാര്യതടസ്സം, പ്രതികൂല സാഹചര്യങ്ങള്‍, ധന ക്ലേശം മുതലായവ വരാം. പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

പ്രഭാതത്തില്‍ ആഗ്രഹസാധ്യം, ഭാഗ്യം, ഈശ്വരാധീനം എന്നിവ പ്രതീക്ഷിക്കാം. പകല്‍ 2 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം , അലസത. പകല്‍ 2 മണി കഴിഞ്ഞാല്‍  കര്‍മപുഷ്ടി, കുടുംബ സുഖം, സന്തോഷാനുഭവങ്ങള്‍ മുതലായവയ്ക്ക് അവസരം ലഭിക്കും. 


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. പകല്‍ 2 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം മുതലായവ പ്രതീക്ഷിക്കണം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

ഉദ്ദിഷ്ട കാര്യസാധ്യം, പ്രവര്‍ത്തന വിജയം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് ഇടയുള്ള ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

കാര്യ പരാജയം, അഭിമാന ക്ഷതം. പകല്‍ 2 മണി മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

പല കാര്യങ്ങളിലും പ്രാരംഭ വിഘ്നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

ആഗ്രഹ സാഫല്യം, ധന നേട്ടം, സാമുദായിക അംഗീകാരം. പകല്‍ 2 മണിക്കു ശേഷം, നഷ്ടസാധ്യത, അലച്ചില്‍ എന്നിവ വരാം.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

മനസ്സില്‍ കരുതുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. കുടുംബാന്തരീക്ഷം സന്തോഷകരമാകും.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

തൊഴിലില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. പകല്‍ 2 മണി കഴിഞ്ഞാല്‍ പ്രവര്‍ത്തനലാഭം, മംഗളാനുഭവങ്ങള്‍. കുടുംബാനുകൂല്യം മുതലായവ പ്രതീക്ഷിക്കാം.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

മാര്‍ഗ തടസ്സം, അമിത അധ്വാനം, അസന്തുഷ്ടി എന്നിവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. പകല്‍ 2 മണി മുതല്‍ പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി. അനാരോഗ്യം എന്നിവ കരുതണം.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ഏതെങ്കിലും കാര്യത്തിൽ ഏർപ്പെടും മുൻപ്‌ വിജയിക്കണമെങ്കിൽ ഓരോ നാളുകാരും അവരുടെ ഈ നക്ഷത്ര ദിവസങ്ങൾ തിരഞ്ഞെടുക്കുക
Next post ഏതൊക്കെ ജന്മനക്ഷത്രത്തിൽ പെട്ട ആളുകൾ തമ്മിൽ വിവാഹം ചെയ്താൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകും?