
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 30 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 30.05.2025 (1200 ഇടവം 16 വെള്ളി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. കുടുംബ സുഖം, പൊതു രംഗത്ത് അംഗീകാരം മുതലായവയും പ്രതീക്ഷിക്കാം..
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
അപ്രതീക്ഷിത തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. തൊഴിൽ രംഗത്ത് പ്രതികൂല അനുഭവങ്ങൾക്ക് സാധ്യത കാണുന്നു.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുകൂല അനുഭവങ്ങൾക്ക് സാധ്യത. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
സഹായവാഗ്ദാനങ്ങൾ നിരസിക്കപ്പെടാൻ ഇടയുണ്ട്. കാര്യങ്ങൾ അനുകൂലമാകാൻ പതിവിലും അധികം പരിശ്രമം വേണ്ടി വരും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധിക ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. സാമ്പത്തികമായും തൊഴില്പരമായും നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
അമിത ചിലവുകൾ മൂലം അസൗകര്യം ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ ഒഴിവാകുവാൻ ഇഷ്ട ദേവതാ ഭജനം ഗുണം ചെയ്യും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ചെയുന്ന പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ക്ഷമയോടെ ചെയുന്ന അദ്ധ്വാനങ്ങൾക്ക് വൈകിയാലും പ്രതിഫലം ലഭിക്കും എന്ന് മനസിലാക്കി പെരുമാറുക.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യവിജയം, സന്തോഷം, അംഗീകാരം മുതലായ അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. കുടുമ്പനുഭവങ്ങളും ഗുണപ്രദമാകും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
മനഃസന്തോഷവും അംഗീകാരവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യ ക്ലേശങ്ങൾക്കു ശമനമുണ്ടാകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
അറിയാതെ ചില തെറ്റായ പ്രവണതകളില്‍ അകപ്പെടാനിടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283