ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 മെയ് 31 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 31.05.2025 (1200 ഇടവം 17 ശനി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
പ്രവര്‍ത്തന ക്ലേശം, കലഹ സാധ്യത, അമിത അധ്വാനം എന്നിവയുണ്ടായെന്ന് വരാം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കാര്യലാഭം,കുടുംബസുഖം,അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. അപ്രതീക്ഷിത ധന നേട്ടം ഉണ്ടാകാം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി എന്നിവയ്ക്ക് ഇടയുള്ള ദിനം. കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരാം.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തക്ക സമയത്ത് വേണ്ട സഹായങ്ങള്‍ ലഭ്യമാകും. പ്രയത്നങ്ങള്‍ സുഹൃത്ത് സഹായത്താല്‍ സഫലങ്ങളാകും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ചതി, വഞ്ചന മുതലായവയില്‍ അകപ്പെടാതെ നോക്കണം. സാമ്പത്തിക നഷ്ടത്തിനും സാധ്യത ഉള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
സര്‍ക്കാര്‍ ആനുകൂല്യം, വായ്പ്പാ ലാഭം മുതലായവ പ്രതീക്ഷിക്കാം. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ആഗ്രഹങ്ങള്‍ എളുപ്പത്തില്‍ സാധിപ്പിക്കാന്‍ കഴിയും. അംഗീകാരം, തൊഴില്‍ വിജയം എന്നിവയും പ്രതീക്ഷിക്കാം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അധ്വാനത്തിന് തക്കവണ്ണം പ്രതിഫലം ലഭിക്കാന്‍ പ്രയാസം ആകും. കുടുംബത്തില്‍ അസ്വസ്ഥത വരാന്‍ ഇടയുണ്ട്.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ആഗ്രഹ സാധ്യം, കാര്യ ഗുണം, അംഗീകാരം, ധന പുഷ്ടി എന്നിവയ്ക്ക് സാധ്യത. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
എളുപ്പമുള്ള കാര്യങ്ങള്‍ക്ക് പോലും അമിത ശ്രമം വേണ്ടി വരും. കുടുംബപരമായ വൈഷമ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283