ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 മാർച്ച് 04 ബുധൻ) എങ്ങനെ എന്നറിയാം
മേടം (Aries)(അശ്വതി, ഭരണി, കാർത്തിക 1/4)
കർമ്മരംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹായം കൃത്യസമയത്ത് ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ ചർച്ച ചെയ്യും. സാമ്പത്തികമായി നില മെച്ചപ്പെടുമെങ്കിലും അനാവശ്യ ചിലവുകൾ നിയന്ത്രിക്കണം. യാത്രകൾ ഗുണകരമാകും.
ഇടവം (Taurus)(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വീട് സംബന്ധമായ കാര്യങ്ങൾക്കായി പണം ചിലവാക്കേണ്ടി വരും. ജോലിസ്ഥലത്ത് അമിത ജോലിഭാരം അനുഭവപ്പെട്ടേക്കാം. എങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ പുലർത്തുക.
മിഥുനം (Gemini)(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ധൈര്യപൂർവ്വമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന ദിവസമാണ്. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ കരാറുകളിൽ ഒപ്പിടാൻ അനുകൂലമായ സമയമാണ്. വിദേശത്ത് നിന്നും ശുഭവാർത്തകൾ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും.
കർക്കടകം (Cancer)(പുണർതം 1/4, പൂയം, ആയില്യം)
സംസാരത്തിൽ മിതത്വം പാലിക്കുന്നത് തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പുലർത്തണം. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കും. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കും. ഭക്ഷണകാര്യത്തിൽ നിയന്ത്രണം വേണം.