ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 22, ഞായർ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 22.06.2025 (1200 മിഥുനം 8 ഞായര്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
സാമ്പത്തികമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും വിഘ്നം വരാന്‍ ഇടയുണ്ട്. ആരോഗ്യപരമായ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍ അനുഭവത്തില്‍ വരാവുന്ന ദിനമാണ്.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തുടങ്ങി വയ്ക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പര്യവസാനിപ്പിക്കുവാന്‍ കഴിയും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
വൈഷമ്യങ്ങള്‍ വരാവുന്ന ദിനമാണെങ്കിലും അവയെ അതിജീവിക്കാന്‍ കഴിയും. സഹപ്രവര്‍ത്തകര്‍ സഹകരിക്കാത്തതു മൂലം അധ്വാനം വര്‍ധിക്കും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താതിരുന്നാല്‍ നഷ്ട സാധ്യതയുണ്ട്.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
അനുകൂല സാഹചര്യങ്ങള്‍ വരികയാല്‍ കാര്യവിജയം എളുപ്പമാകും. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ഉദ്ടിഷ്ടകാര്യസാധ്യം, കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
പല കാര്യങ്ങളിലും പ്രാരംഭ വിഘ്നം വരാം. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതു മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
സുഖാനുഭവങ്ങള്‍, അംഗീകാരം, സാമ്പത്തിക നേട്ടങ്ങള്‍. സായാഹ്ന ശേഷം ആനുകൂല്യം കുറയാന്‍ സാധ്യത കാണുന്നു.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പ്രയത്നത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രയത്നിക്കേണ്ടതായി വരും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283