ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 25, ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 25.06.2025 (1200 മിഥുനം 11 ബുധന്‍) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
തൊഴിൽ സ്ഥലത്തും കുടുംബത്തും ഒരുപോലെ ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. യാത്രകളും ആഗ്രഹങ്ങളും സഫലമായ അനുഭവങ്ങൾ നൽകും.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വലിയ അകൽച്ചകൾക്ക് കാരണമാകാതെ ശ്രദ്ധിക്കണം. പ്രധാന ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിർവഹിക്കണം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യ വിജയം, സന്തോഷം, അംഗീകാരം, മനോ സുഖം മുതലായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ഗുണാനുഭവങ്ങക്കും സാധ്യത.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
അപ്രതീക്ഷിത ചിലവുകൾ മൂലം വിഷമാവസ്‌ഥ ഉണ്ടായേക്കാം. വൈകിയെങ്കിലും സഹായങ്ങൾ ലഭിക്കും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.. മനസ്സിന് ഉല്ലാസകരമായ രീതിയില്‍ സമയം ചിലവഴിക്കുവാന്‍ കഴിയും.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് നേട്ടവും അംഗീകാരവും ലഭിക്കുന്ന വാരമാണ്.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
പ്രവർത്തന ക്ലേശം, തൊഴിൽ വൈഷമ്യം, അംഗീകാരക്കുറവ് മുതലായവ കരുതണം.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അമിത അദ്ധ്വാന ഭാരം മൂലം അസന്തുഷ്ടി വർധിക്കുവാൻ ഇടയുണ്ട്. അറിയാത്ത കാര്യങ്ങൾക്ക് പോലും കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നേക്കാം.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
തൊഴിൽ സ്ഥലത്ത് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. കുടുംബത്തിലും പൊതു ജീവിതത്തിലും നല്ല അനുഭവങ്ങൾക്ക് സാധ്യതയുള്ള ദിവസം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ആഗ്രഹ സാഫല്യം, പൊതുജന അംഗീകാരം, ഉല്ലാസ അനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അകാരണ തടസ്സങ്ങൾ വരാവുന്ന ദിവസം. പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാകും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
അമിത അധ്വാനം, ശാരീരിക വിഷമതകൾ, അകാരണ വിഷാദം തുടങ്ങിയവയ്ക്ക് സാധ്യത കാണുന്നു.
Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283