ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 27, വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.06.2025 (1200 മിഥുനം 13 വെള്ളി) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
ജോലിസ്ഥലത്ത് ചില അസ്വസ്ഥതകള്‍ക്കു സാധ്യതയുണ്ട്. പൊതുവേ എല്ലാ കാര്യങ്ങളിലും അമിത അധ്വാനഭാരം ഉണ്ടായേകാം.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. യാത്രാഗുണം, കുടുംബ സൗഖ്യം എന്നിവ ഭവിക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മുന്‍കോപവും ആലോചന കൂടാത്ത പ്രവൃത്തികളും മൂലം അബദ്ധത്തിനു സാധ്യത. സംയമനം പാലിക്കുവാന്‍ ശ്രദ്ധിക്കുക. ആത്മനിയന്ത്രണം ഗുണം ചെയ്യും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
ബന്ധുഗുണവും സുഹൃത് സഹായവും ഉണ്ടാകും. തൊഴില്‍പരമായി സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
കാര്യങ്ങള്‍ അത്ര അനുകൂലകരമായിരിക്കില്ല. പ്രതിബന്ധം, ഇച്ഛാഭംഗം, അലസത, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. പ്രണയലക്ഷ്യങ്ങള്‍ സഫലമാകും. സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും. 


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ഗുണപരമായ നേട്ടങ്ങള്‍ ഭവിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചതിലും ഭംഗിയായി സാധിക്കും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ആരോഗ്യകാര്യങ്ങളിൽശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം ഉണ്ടാകും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
സഹപ്രവര്‍ത്തകരുമായി ഒത്തു പോകുവാൻ ശ്രമിക്കണം. ആരോഗ്യവുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. 


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ജോലി ഭാരം കുറയും. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കര്‍മ്മ രംഗത്ത് സംതൃപ്തിയും നേട്ടങ്ങളും പ്രതീക്ഷിക്കാം. കൂടുതല്‍ മെച്ചമായ അവസരങ്ങൾ ലഭിക്കുന്നതാണ്.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
ആത്മനിയന്ത്രണവും സംയമനവും ഗുണകരമായി ഭവിക്കും. പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത.


Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂൺ 27, വെള്ളി) എങ്ങനെ എന്നറിയാം
Next post നവപഞ്ചമ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണകാലം