ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 28, ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 28.06.2025 (1200 മിഥുനം 14 ശനി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
കാര്യപരാജയം, ധനതടസ്സം മുതലായ അനുഭവങ്ങളെ കരുതണം. ആരോഗ്യപരമായും അല്പം ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, ബന്ധുസമാഗമം മുതലായവ ഉണ്ടാകും. ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
കാര്യവിഘ്നം, അവിചാരിത മനക്ലേശം എന്നിവ വരാം. സായാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. അപ്രതീക്ഷിത ധനലാഭാത്തിനും സാധ്യതയുണ്ട്.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
അമിത അധ്വാനം, ഭാഗ്യക്കുറവ് മുതലായവ വരാം. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വരാം
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
മനസ്സിന് സുഖം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. ബന്ധുസഹായം നിര്‍ണായകമാകും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാര്യവിജയം, ഭക്ഷണ സുഖം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
ആഗ്രഹ സാധ്യത്തിന് പതിവിലും അധികം പ്രയത്നം വേണ്ടി വരും. തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യസാധ്യം, അംഗീകാരം, ഇഷ്ട ഭക്ഷണം. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
വിശ്രമസുഖം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവ ഉണ്ടാകും. പ്രധാന കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
കാര്യനേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രശ്ന പരിഹാരത്തിന് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
സുഹൃത്ത് സമാഗമം, സന്തോഷ അനുഭവങ്ങള്‍, മാനസിക ഉല്ലാസം എന്നിവ ഉണ്ടാകാവുന്ന ദിനം. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.
Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283