ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജൂൺ 29, ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.06.2025 (1200 മിഥുനം 15 ഞായര്‍) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
അലസതയും ആനുകൂല്യക്കുറവും വരാവുന്ന ദിനമാണ്. ആരോഗ്യപരമായും പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കുടുംബപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മനസ്സിന് സന്തോഷം നല്‍കുന്ന സുഹൃത്ത് സമാഗമത്തിന് സാധ്യതയുണ്ട്. അപ്രതീക്ഷിത ധന ലാഭം ഉണ്ടായെന്നു വരാം.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നും അസ്വാഭാവികമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ശുഭപ്രതീക്ഷകളും ആത്മവിശ്വാസവും മനസ്സില്‍ നിറയുന്ന ദിവസമായിരിക്കും. സന്തോഷകരമായ സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും. 


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
അമിതമായ അധ്വാനഭാരം മൂലം പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിയാതെ വരും. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ പ്രയോജനകരമായി ഭവിക്കും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
കാര്യനേട്ടം, ധനലാഭം, വ്യാപാരപുഷ്ടി മുതലായവ വരാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക. 


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അപ്രതീക്ഷിത സഹായങ്ങളും അനുകൂല സാഹചര്യങ്ങളും വരാന്‍ സാധ്യതയേറിയ ദിവസമാണ്. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും. 


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
പതിവിലും അധികം അധ്വാനഭാരം പല കാര്യങ്ങളിലും വേണ്ടി വരും. ശാരീരിക ക്ഷീണം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
അകാരണ വിഷാദം പ്രവര്‍ത്തന ശേഷിയെ ബാധിക്കാതെ നോക്കണം. ഈശ്വരാരാധനയും പ്രാര്‍ത്ഥനകളും അങ്ങേയറ്റം പ്രയോജനം ചെയ്യും. 


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ വരാന്‍ ഇടയുള്ള ദിവസമാണ്.  കുടുംബപരമായി സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
അശുഭചിന്തകള്‍ മാറ്റിവച്ച് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം പ്രതീക്ഷിക്കാം. 


Disclaimer: ഈ ദിവസഫലം പൊതുവായ പ്രവചനങ്ങളാണ്. വ്യക്തിഗത ജാതകവും ഗ്രഹനിലകളും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടാം. ദൈവാധീനവും പ്രാർഥനകളും ഗുണകരമായ ഫലങ്ങൾ വർധിപ്പിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂൺ 29, ഞായർ) എങ്ങനെ എന്നറിയാം
Next post സാമ്പത്തിക വാരഫലം; 2025 ജൂൺ 29 മുതൽ ജൂലൈ 05 വരെ ധനപരമായി നിങ്ങൾക്കെങ്ങനെ എന്നറിയാം