ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജൂൺ 20, വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 20.06.2025 (1200 മിഥുനം 6 വെള്ളി) എങ്ങനെ എന്നറിയാം
♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിച്ചാല്‍ വിഷമങ്ങള്‍ വരാവുന്ന ദിവസമാണ്. അനാവശ്യ കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.
♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
അനുകൂല അനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ഗൃഹ സൗഖ്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. കുടുംബ സമേതം ദേവാലയവ ദര്‍ശനത്തിന് സമയം കണ്ടെത്തും.
♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
ശത്രു ദോഷം വന്നാലും ഫലപ്രദമായി പ്രധിരോധിക്കുവാന്‍ കഴിയും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്.
♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
കരാറുകള്‍ പാലിക്കാന്‍ സമയം തികയാത്ത സ്ഥിതി വന്നു ചേരും. ദൈവാധീനത്താല്‍ പല അപകടങ്ങളും ഒഴിഞ്ഞ് പോകും.
♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
പല കാര്യങ്ങളിലും പ്രാരംഭ തടസം വന്നാലും ശ്രദ്ധയോടെയുള്ള പരിശ്രമത്താല്‍ കാര്യ വിജയം ഉണ്ടാകും. കുടുംബപരമായി അല്പം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.
♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.
♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
ബന്ധു മിത്രാദികളില്‍ നിന്നും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ സമേതം ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.
♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
അധ്വാനവും വരുമാനവും ഒരുപോലെ വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതില്‍ വൈഷമ്യം തോന്നാം.
♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
കാര്യ തടസം, അമിത അധ്വാനം യാത്രാക്ലേശം മുതലായവ വരാവുന്ന ദിവസമാണ്. ധന പരമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
ഉന്മേഷവും ഉത്സാഹവും പ്രവര്‍ത്തനങ്ങളില്‍ നിലനിര്‍ത്താന്‍ കഴിയും. ദാമ്പത്യ സുഖം പ്രതീക്ഷിക്കാം.
♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ലഭിക്കാന്‍ അമിത പരിശ്രമം വേണ്ടി വരും. വ്യക്തി ബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ വന്നേക്കാം.
♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, മത്സര വിജയം തുടങ്ങിയവ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.
Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283