ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2023 ജൂലൈ 13 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 13.07.2023 (1198 മിഥുനം 28 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ദിവസം യോഗ്യമല്ല. അധ്വാന ഭാരവും ആരോഗ്യ ക്ലേശവും വര്‍ധിക്കാന്‍ സാധ്യത കാണുന്നു.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ രംഗത്ത് അഭിവൃദ്ധിയും അനുകൂല മാറ്റങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രധാന കര്‍ത്തവ്യങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിച്ചില്ലെങ്കില്‍ പരാജയ സാധ്യതയുണ്ട്. ഭാഗ്യ പരീക്ഷണം, ഊഹ കച്ചവടം മുതലായവ ഒഴിവാക്കുക. മന സ്വസ്ഥത കുറഞ്ഞേക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യം ആകും. ഉന്നത വ്യക്തികളുമായി ഇടപെടാന്‍ അവസരം ലഭിക്കും. യാത്രകള്‍ സഫലങ്ങള്‍ ആകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത നേട്ടങ്ങളോ സമ്മാനങ്ങളോ ലഭിക്കാന്‍ ഇടയുണ്ട്. മനസ്സിന് ആശ്വാസം നല്‍കുന്ന വ്യക്തികളുടെ സാമീപ്യം അനുഗ്രഹമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരുന്നത് നിരാശയുണ്ടാക്കാന്‍ ഇടയുണ്ട്. വ്യാപാരത്തില്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടാകണമെന്നില്ല.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അധിക പണ ചിലവ് കുറച്ചൊക്കെ നിയന്ത്രിക്കാന്‍ കഴിയും. എങ്കിലും വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകള്‍ നഷ്ട സാധ്യത ഉണ്ടാക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ ലാഭം, സാമ്പത്തിക നേട്ടം, മനോ സുഖം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തില്‍ സുഖകരവും മംഗളകരവുമായ സാഹചര്യം നിലനില്‍കും. ഇഷ്ട ജനങ്ങളുമായി യാത്ര പുറപ്പെടാന്‍ അവസരം ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ തടസം, ധന ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ മുതലായവ കരുതണം. ആരോഗ്യപരമായും ദിവസം അത്ര നന്നല്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ചിന്ത മൂലം ആത്മവിശ്വാസക്കുറവ് വരാന്‍ ഇടയുണ്ട്. ഈശ്വര വിശ്വാസത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ പരാജയപ്പെടില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും ധനപരമായ ഉയര്‍ച്ചയ്ക്കും സാധ്യതയുള്ള ദിനം. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവര്‍ അനുകൂലരാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283