നക്ഷത്രഫലം: 2025 ഡിസംബർ 02, ചൊവ്വ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
മൂലം: ധനപരമായ കാര്യങ്ങളിൽ നേട്ടം ഉണ്ടാവാം. നിയമപരമായ കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കുകയും ചെയ്യും. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. മറ്റുള്ളവരെ സഹായിക്കുമ്പോൾ സൂക്ഷിക്കുക.
പൂരാടം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല ദിവസം. സാമ്പത്തിക കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. മനസ്സന്തോഷം ഉണ്ടാകും. കാര്യങ്ങൾ പെട്ടെന്ന് നടക്കാത്തതിൽ നിരാശപ്പെടാതെ ക്ഷമയോടെ കാത്തിരിക്കുക.
ഉത്രാടം: തൊഴിൽപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐക്യം നിലനിൽക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകണം. അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. ചില കാര്യങ്ങളിൽ കാലതാമസം ഉണ്ടാകാം.
തിരുവോണം: കാര്യങ്ങളിൽ വിജയം, ഇഷ്ടഭക്ഷണ സമൃദ്ധി, ഉല്ലാസ യാത്രകളിൽ പങ്കുചേരാൻ അവസരം എന്നിവ പ്രതീക്ഷിക്കാം. സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. പണമിടപാടുകൾ ശ്രദ്ധയോടെ ചെയ്യുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക.
അവിട്ടം: പുതിയ പദ്ധതികൾ തുടങ്ങാൻ നല്ല സമയം. സാമ്പത്തിക നേട്ടം ഉണ്ടാകും. കായിക രംഗത്തുള്ളവർക്ക് നല്ല ഫലം പ്രതീക്ഷിക്കാം. ദേഷ്യം നിയന്ത്രിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ദ്ധോപദേശം തേടുന്നത് നല്ലതാണ്.
ചതയം: ഈ ദിവസം അപ്രതീക്ഷിത ചിലവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഔദ്യോഗികപരമായോ വ്യക്തിപരമായോ യാത്രകൾ ആവശ്യമായി വരും. അലച്ചിൽ ഉണ്ടാവാം. സുഹൃത്തുക്കളുമായി തർക്കങ്ങൾ ഒഴിവാക്കുക.
പൂരുരുട്ടാതി: കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധിക്കും. ധാർമ്മിക കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. ഇത് മനഃസമാധാനം നൽകും. മുൻകോപം നിയന്ത്രിക്കുക. മറ്റുള്ളവരുടെ ഉപദേശം തേടുന്നത് ഈ ദിവസം ഗുണകരമാകും.
ഉത്രട്ടാതി: ധനപരമായ കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. തൊഴിലിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. അനാവശ്യമായ സംശയങ്ങൾ ഒഴിവാക്കുക. പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക.
രേവതി: നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേട്ടം ഉണ്ടാവാം. യാത്രകൾ കൊണ്ട് ഗുണമുണ്ടാകും. മറ്റുള്ളവരെ സഹായിക്കുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്.