സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഡിസംബർ മാസം നേട്ടമുണ്ടാക്കുന്നത് ആരൊക്കെ എന്നറിയാം
2025 ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?
ജ്യോതിഷി പ്രഭാസീന സി.പി. തയ്യാറാക്കിയ 2025 ഡിസംബർ മാസത്തെ കൂറ് ഫലങ്ങൾ ഇവിടെ നൽകുന്നു.
ശ്രദ്ധിക്കുക: ഡിസംബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിത്. ഇതിന്റെ കൂടെ വ്യക്തിപരമായ ജാതകം കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
ക്രമാതീതമായ യാത്രകൾ കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടി വരും. വരവും ചിലവും പൊരുത്തപ്പെട്ടു പോകാൻ വളരെ പ്രയാസപ്പെടും. ആരേയും അമിതമായി വിശ്വസിക്കരുത്. അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകുന്നതാണ്. ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. മടി, അലസത ഇവ ഉപേക്ഷിക്കണം.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)
ചില ദൂരയാത്രകൾ ആവശ്യമായി വരും. അലർജി, ആസ്മ, അസ്ഥിരോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധവേണം. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കാൻ ഇടയുണ്ട്. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്. ധന്വന്തരി ഭഗവാനെ പ്രീതിപ്പെടുത്തുകയും പ്രാർത്ഥിക്കുകയും വേണം. കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ നേടും.
മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
കുടിശ്ശിക ഇനത്തിൽ കിട്ടാനുണ്ടായിരുന്ന ധനം ലഭിക്കാം. ഈ സമയം കടം കൊടുക്കുന്നത് ഒഴിവാക്കുക. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മസംതൃപ്തി ഉണ്ടാകും. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുക. തൊഴിൽ രംഗത്ത് ചില മ്ലാനതകൾ അനുഭവപ്പെടും. ഉന്മേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങൾക്കും മുടക്കം വരാതെ ശ്രദ്ധിക്കണം.
കർക്കടകക്കൂറ് (പുണർതം 1/4, പൂയ്യം, ആയില്യം)
ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫല പ്രാപ്തിയുണ്ടാകും. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും. സാമ്പത്തിക ഭദ്രതയും കുടുംബാംവൃദ്ധിയും കാണുന്നു. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ഗൃഹനിർമ്മാണം നടക്കും. ആരോഗ്യ ശ്രദ്ധ വേണം.