സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഡിസംബർ മാസം നേട്ടമുണ്ടാക്കുന്നത് ആരൊക്കെ എന്നറിയാം
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
വിവാഹ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചതിയിൽപ്പെടാൻ സാധ്യത കാണുന്നതിനാൽ ശ്രദ്ധിച്ചു മാത്രം ഈ കാര്യങ്ങളെ സമീപിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം, ചിലവ് അധികരിക്കാം. ആരോടെങ്കിലും പ്രത്യേകിച്ച് മേലധികാരികളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യാൻ തോന്നും, ഇവയെ നിയന്ത്രിക്കണം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആത്മാർത്ഥമായി പ്രവർത്തിക്കും. മഹദ് വ്യക്തികളുമായി വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവെക്കാൻ അവസരമുണ്ടാകും. ആരോഗ്യ സംരക്ഷണത്തിനായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും. അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും. മറന്നു കിടപ്പുള്ള പല കാര്യങ്ങളും ഓർമ്മിച്ച് പ്രവർത്തിക്കുവാൻ സാധിക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചില യാത്രകൾ വേണ്ടതായി വരും. കുടുംബ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും. ജീവിതം നല്ല രീതിയിൽ വരാൻ പ്രയാസങ്ങളെ ചില അവസരത്തിൽ തരണം ചെയ്യേണ്ടതായി വരും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരി വസ്തുക്കളും വർജിക്കുക. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ആരോഗ്യശ്രദ്ധ വേണം. സാമ്പത്തിക ക്രയവിക്രയം ശ്രദ്ധിച്ച് ചെയ്യുക. മുറിവ്, ചതവ് വരാതിരിക്കാൻ ശ്രദ്ധ വേണം. സാഹസ പ്രവർത്തികളിൽ നിന്നും പിൻമാറണം.