സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഡിസംബർ മാസം നേട്ടമുണ്ടാക്കുന്നത് ആരൊക്കെ എന്നറിയാം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പൊതു പ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർത്ഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. ജോലിയിൽ വിരസത വരാതെ നോക്കണം. ആരോഗ്യ ശ്രദ്ധ വേണം. വാഹന ഉപയോഗം ശ്രദ്ധയോടെ ചെയ്യുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മേലധികാരികളുമായുള്ള നല്ല ബന്ധം പല വിധ ഉയർച്ചകൾക്കും കാരണമാകും. ജീവിത വിജയത്തിനു വേണ്ടി അങ്ങേയറ്റം പ്രയത്നിക്കും. ചില വാക്കുതർക്കങ്ങൾ കുടുംബത്തിൽ ഉണ്ടാവാതെ നോക്കണം. ആഢംബരം ഒഴിവാക്കണം. പുണ്യ തീർത്ഥ യാത്രകൾക്ക് അവസരമുണ്ടാകും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധനലാഭം, ഉദിഷ്ഠകാര്യസിദ്ധി എന്നിവ അനുഭവപ്പെടാം. കുടുംബത്തിലെ അസ്വസ്ഥതകൾ മാറിക്കിട്ടുന്നതാണ്. സന്താനങ്ങളുടെ ഉന്നതിക്കുവേണ്ടി പ്രയത്നിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനിടയുണ്ട്.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പൈതൃക സ്വത്തുകൾ കൈവരിക്കാൻ ഇട വരും. ചിട്ടിയിൽ നിന്നും ധനം ലാഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു. എന്നാൽ ചിലവ് അധികരിക്കുക നിമിത്തം സാമ്പത്തിക ഭദ്രതക്കുറവ് സംഭവിക്കാം. ജോലിയിൽ അലസത വരാതെ നോക്കണം. ഈശ്വര ഭജനം മുടങ്ങാതെ നടത്തുവാൻ ശ്രദ്ധിക്കണം.


ജ്യോതിഷി: പ്രഭാസീന സി.പി.
ഫോൺ: 9961442256
ഇമെയിൽ: prabhaseenacp@gmail.com

Previous post സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2025 ഡിസംബർ 01 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post നക്ഷത്രഫലം: 2025 ഡിസംബർ 02, ചൊവ്വ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം