നക്ഷത്രഫലം: 2025 ഒക്ടോബർ 27, തിങ്കളാഴ്ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മധ്യ ഒൻപത് നക്ഷത്രക്കാർ
മകം
പുതിയ കൂട്ടുകെട്ടുണ്ടാകുക വഴി ജീവിത വിജയം ഉണ്ടാകും. പ്രതീക്ഷിക്കാത്ത സമയത്ത് പണം വന്നു ചേരും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ നേരിടണം. സ്ത്രീകൾ മുഖേന നേട്ടം പ്രതീക്ഷിക്കാം. നിർമ്മാണ പ്രവർത്തികളിലുള്ള തടസ്സങ്ങൾ മാറിക്കിട്ടും.
പൂരം
ക്ഷേത്രങ്ങൾ സന്ദർശിക്കും. ശത്രുക്കളും കുടുംബാംഗങ്ങളും മിത്രങ്ങളാകും. കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയമാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
ഉത്രം
വിദ്യാഭ്യാസകാര്യത്തിൽ ഉയർച്ചയും പുതിയ ജോലിസാദ്ധ്യതയും പ്രതീക്ഷിക്കാം. വിവാഹം, സന്താന ലാഭം, സാമ്പത്തിക ഉയർച്ച എന്നിവയ്ക്ക് സാധ്യതയുണ്ട്. ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. വിഷമാനുഭവങ്ങൾക്ക് ശമനം ലഭിക്കും.
അത്തം
മാറാരോഗങ്ങൾക്ക് പുതിയ ചികിത്സാരീതികൾ സ്വീകരിക്കുന്നത് വഴി ആരോഗ്യം തൃപ്തികരമായിരിക്കും. സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും. വീടും പരിസരവും നല്ല രീതിയിൽ സംരക്ഷിക്കാൻ ശ്രമിക്കണം.
ചിത്തിര
പ്രതീക്ഷിക്കാത്ത സമയത്ത് ധനവരവും ബന്ധുക്കളുടെയും ഇഷ്ടജനങ്ങളുടെയും സഹകരണവും ലഭിക്കും. വിദേശാനുകൂല്യം പ്രതീക്ഷിക്കാം. പ്രണയത്തിൽ അകപ്പെടാം. സഹോദരങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാകും.
ചോതി
വിദ്യാഭ്യാസത്തിനുയർച്ച പ്രതീക്ഷിക്കാം. മോഹവിലക്ക് ഭൂമിയോ വീടോ വാങ്ങാൻ ആലോചിക്കും. അലങ്കാരങ്ങൾക്കും മറ്റും പണം ചിലവാക്കും. ദൂര യാത്രകളിൽ നേട്ടം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും.
വിശാഖം
ബിസിനസ്സിൽ നേട്ടമുണ്ടാകും. വീട്ടിലും ഓഫീസിലും അനുകൂലമായ അന്തരീക്ഷം നിലനിൽക്കും. ഏറ്റെടുത്ത കാര്യങ്ങൾ വിജയിപ്പിക്കാൻ സാധിക്കും.
അനിഴം
പൊതുവെ അനുകൂലമായ ദിവസമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായി മികച്ച നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
തൃക്കേട്ട
പുതിയ സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ വിജയം, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. തീരുമാനങ്ങൾ എടുക്കുന്നതിൽ വ്യക്തതയുണ്ടാകും.