നക്ഷത്രഫലം: 2025 ഒക്ടോബർ 27, തിങ്കളാഴ്ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
നക്ഷത്രഫലം: 2025 ഒക്ടോബർ 27, തിങ്കളാഴ്ച ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
ആദ്യ ഒൻപത് നക്ഷത്രക്കാർ
അശ്വതി
മുൻപുണ്ടായിരുന്ന ക്ലേശാനുഭവങ്ങൾ മാറി ആഗ്രഹസാഫല്യം, നേട്ടങ്ങൾ എന്നിവ തീർച്ചയായും ഉണ്ടാകും. ആരോഗ്യകരമായി ജീവിക്കാൻ സാധിക്കും. കാര്യങ്ങൾ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും.
ഭരണി
ജോലിസ്ഥലത്തും ബിസിനസ്സിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിവാഹ യോഗവും സാമ്പത്തിക ഉയർച്ചയും ലഭിക്കാൻ സാധ്യതയുണ്ട്. അവിചാരിതമായ നല്ല അവസരങ്ങൾ വന്നുചേരുകയും ഭാഗ്യങ്ങൾ പിന്തുണയ്ക്കുകയും ചെയ്യും.
കാർത്തിക
വിദേശ യാത്രയ്ക്ക് അനുമതി ലഭിക്കാൻ സാധ്യതയുണ്ട്. ഉപരിപഠനത്തിന് സാധ്യത കാണുന്നു, ഒപ്പം ഗൃഹവും വാഹനവും വാങ്ങാനുള്ള യോഗവും കാണുന്നു. ശത്രുക്കളെ കൊണ്ടുള്ള ദോഷം മാറാൻ ഈശ്വരാധീനം വർദ്ധിപ്പിക്കണം.
രോഹിണി
തൊഴിൽപരമായി നല്ല അവസരങ്ങൾക്ക് സാധ്യതയുണ്ട്. ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. അവസരങ്ങൾ ഉപയോഗിച്ച് നേട്ടങ്ങൾ കൊയ്യാനും തടസ്സങ്ങളെ അതിജീവിച്ച് കാര്യങ്ങൾ നടത്തുവാനും കഴിയും.
മകയിരം
അസൂയക്കാർ ധാരാളമുണ്ടാകും, അതിനാൽ ജാഗ്രത പാലിക്കുക. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. നെഗറ്റീവ് എനർജി വരാതെ ശ്രദ്ധിക്കണം. മടിയും ഉറക്കക്ഷീണവും ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടെ ഇരിക്കാൻ ശ്രമിക്കുക.
തിരുവാതിര
കുടുംബ കലഹം ഒഴിവാക്കി ജീവിതം സ്വസ്ഥമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കണം. കോപം കുറച്ച് മുന്നോട്ടു പോകേണ്ടതാണ്. ഒരു കാര്യം ചിന്തിക്കുമ്പോൾ പലവട്ടം ചിന്തിച്ചേ തീരുമാനമെടുക്കാവൂ.
പുണർതം
ധന ചെലവ് കൂടാൻ സാധ്യതയുണ്ട്, അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം പ്രധാന തീരുമാനങ്ങൾക്ക് അന്തിമരൂപം നൽകുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം.
പൂയം
ലഹരി പോലുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കുക, അനാവശ്യമായി ആഡംബരത്തിനു പണം ധൂർത്തടിക്കാൻ സാധ്യതയുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കുക. വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾക്ക് സാധ്യതയുണ്ട്.
ആയില്യം
ക്ലേശാനുഭവങ്ങൾ മാറി ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസം ലഭിക്കും. മേന്മയുള്ള ജോലിക്കും സാധ്യത കാണുന്നു. കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.