നക്ഷത്രഫലം: 2025 ഒക്ടോബർ 31, വെള്ളി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം

അവസാന ഒൻപത് നക്ഷത്രക്കാർ

മൂലം

വിവരസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് അനുകൂലമായ സമയമാണ്. ആധ്യാത്മിക കാര്യങ്ങളിലും പ്രഭാഷണങ്ങളിലും മനഃസമാധാനം കണ്ടെത്തും. കാര്യങ്ങൾ പൂർത്തിയാക്കാൻ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. സാമ്പത്തികമായി നില മെച്ചപ്പെടും.

പൂരാടം

നിലവിലുള്ള സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങാൻ യോഗം കാണുന്നു. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും.

ഉത്രാടം

വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കാൻ സാധ്യതയുണ്ട്, അതിനാൽ കൂടുതൽ ഈശ്വര പ്രാർത്ഥനകൾ നടത്തുക. ഭയഭക്തി ബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാൻ യോഗം കാണുന്നു. സാങ്കല്പിക കാര്യങ്ങൾ യാഥാർഥ്യമാകും.

തിരുവോണം

മാതാപിതാക്കളുടെ അനുഗ്രഹത്താലും ഈശ്വര പ്രാർത്ഥനകളാലും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. തൊഴിൽ മേഖലയിലെ സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ വേണ്ടി വരും. അർഹമായ ഭൂമി രേഖാപരമായി ലഭിക്കാൻ യോഗം കാണുന്നു.

അവിട്ടം

വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗത്തിന് അവസരം ലഭിക്കും. ദമ്പതികൾക്ക് ഒന്നിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റത്തിന് സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയാതിരിക്കാൻ ശ്രദ്ധിക്കുക.

ചതയം

കർമ്മ മണ്ഡലങ്ങളിൽ പുതിയ ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവരും. വ്യാപാര-വിപണന മേഖലകളിൽ ക്രമീകൃതമായ പുരോഗതി കൈവരിക്കും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കും. യാത്രകൾക്ക് സാധ്യത കാണുന്നു.

പൂരുരുട്ടാതി

കാര്യ വിജയം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നു. അനുകൂലമായ സ്ഥലം മാറ്റത്തിന് യോഗമുണ്ട്. ഉത്സാഹത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ വിജയം ലഭിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും യാത്രകൾ പോകാനും സാധ്യതയുണ്ട്.

ഉത്തൃട്ടാതി

വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ സാധ്യതയുണ്ട്. സന്തോഷവും സമാധാനവും നിലനിൽക്കും. ധനപരമായ കാര്യങ്ങളിൽ സ്ഥിരത കൈവരിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും.

രേവതി

സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. കരിയറിൽ പുതിയ അവസരങ്ങൾ തുറന്നുകിട്ടും. കുടുംബജീവിതം സന്തോഷകരമായിരിക്കും. എന്നാൽ, ചില കാര്യങ്ങൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ആവശ്യമുള്ളവർക്ക് സഹായം നൽകുന്നത് ഗുണം ചെയ്യും.

Previous post അറിയാം സാമ്പത്തികമായി 2025 ഒക്ടോബർ 31, വെള്ളി നിങ്ങൾക്ക് എങ്ങനെ എന്ന്
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഒക്ടോബർ 31, വെള്ളി) എങ്ങനെ എന്നറിയാം