നക്ഷത്രഫലം: 2026 ഫെബ്രുവരി 04, ബുധൻ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മധ്യ ഒൻപത് നക്ഷത്രക്കാർ
മകം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണ വർദ്ധിക്കും.
പൂരം: വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ അവസരം ലഭിക്കും.
ഉത്രം: ഉദ്യോഗാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും. പരീക്ഷകളിൽ മികച്ച വിജയം നേടും. പങ്കാളിത്ത ബിസിനസ്സിൽ ലാഭം വർദ്ധിക്കും.
അത്തം: മനക്ലേശങ്ങൾ മാറിക്കിട്ടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ താല്പര്യം കൂടും.
ചിത്തിര: വാഹന സംബന്ധമായ അറ്റകുറ്റപ്പണികൾക്ക് പണം ചിലവാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.
ചോതി: ദീർഘകാലത്തെ ആഗ്രഹങ്ങൾ സഫലമാകും. രാഷ്ട്രീയക്കാർക്ക് അനുകൂലമായ സാഹചര്യമാണ്. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.
വിശാഖം: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. ആരോഗ്യപരമായ അസ്വസ്ഥതകൾ മാറിക്കിട്ടും. തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്നവർക്ക് നല്ല സമയമാണ്.
അനിഴം: ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്.
തൃക്കേട്ട: ദൂരയാത്രകൾ ചെയ്യേണ്ടി വരും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. കടം കൊടുത്ത പണം തിരികെ ലഭിക്കും.