നക്ഷത്രഫലം: 2026 ജനുവരി 06, ചൊവ്വ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മധ്യ ഒൻപത് നക്ഷത്രക്കാർ
മകം: ഇന്ന് നിങ്ങളുടെ നക്ഷത്ര ഉദയമായതിനാൽ പ്രത്യേക ദൈവാനുഗ്രഹവും ഊർജ്ജസ്വലതയും അനുഭവപ്പെടും. പുതിയ തീരുമാനങ്ങൾ എടുക്കാൻ ഉചിതമായ സമയം. സമൂഹത്തിൽ അന്തസ്സും അംഗീകാരങ്ങളും വർദ്ധിക്കും. പ്രശസ്തിയുടെയും വിജയത്തിന്റെയും ദിവസമാണിത്.
പൂരം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബാങ്കുകളിൽ നിന്നോ മറ്റോ വായ്പകൾ ലഭിക്കാൻ എളുപ്പമാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിലൂടെ പഴയകാല ഓർമ്മകൾ പുതുക്കും. വീട് അലങ്കരിക്കാനോ പുതുക്കിപ്പണിയാനോ ഉള്ള ശ്രമങ്ങൾ ഇന്ന് വിജയിക്കും.
ഉത്രം: മക്കളുടെ കാര്യത്തിൽ അഭിമാനം കൊള്ളുന്ന വാർത്തകൾ കേൾക്കും. ഔദ്യോഗിക രംഗത്ത് സ്ഥലംമാറ്റത്തിനോ പ്രമോഷനോ ശ്രമിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. ഉത്തരവാദിത്തങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. പിതാവിൻ്റെ അനുഗ്രഹം തേടുന്നത് ഉത്തമം.
അത്തം: ബിസിനസ്സ് രംഗത്തുള്ളവർക്ക് ലാഭം ഇരട്ടിക്കുന്ന ദിവസമാണ്. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് നിങ്ങളെ ജനപ്രീതി ഉള്ളവനാക്കും. വിലപിടിപ്പുള്ള വസ്ത്രങ്ങളോ ഗൃഹോപകരണങ്ങളോ ഇന്ന് വാങ്ങാൻ സാധ്യതയുണ്ട്.
ചിത്തിര: കടബാധ്യതകൾ തീർക്കാനുള്ള കൃത്യമായ വഴികൾ തെളിഞ്ഞു വരും. മാതാവിൻ്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. കർമ്മരംഗത്ത് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണന ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്ന സാഹചര്യങ്ങൾ ഇന്ന് ഉണ്ടാകും.
ചോതി: ഇന്ന് ദൂരയാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. അനാവശ്യമായ തർക്കങ്ങളിൽ ഇടപെടുന്നത് മനസ്സിന് അസ്വസ്ഥത നൽകിയേക്കാം. ദൈവവിശ്വാസത്തിലൂടെയും ധ്യാനത്തിലൂടെയും മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക. അമിത വിശ്വാസം ആപത്തായേക്കാം.
വിശാഖം: പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജനപിന്തുണ വർദ്ധിക്കും. രാഷ്ട്രീയക്കാർക്ക് അനുകൂലമായ തീരുമാനങ്ങൾ മേലധികാരികളിൽ നിന്ന് ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക, അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നത് ഗുണകരമാകും.
അനിഴം: പ്രണയ കാര്യങ്ങളിലും ദാമ്പത്യ ജീവിതത്തിലും വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകും. സ്വർണ്ണമോ മറ്റ് വിലപിപിടിപ്പുള്ള ലോഹങ്ങളോ സ്വന്തമാക്കാൻ സാധിക്കും. ഭാഗ്യാനുഭവങ്ങൾ കൂടെയുണ്ടാകുന്ന ദിവസമായതിനാൽ ലോട്ടറി പോലെയുള്ള കാര്യങ്ങളിൽ ഭാഗ്യം പരീക്ഷിക്കാം.
തൃക്കേട്ട: രഹസ്യ ശത്രുക്കളെ കരുതിയിരിക്കണം. കൂടെ നിൽക്കുന്നവർ തന്നെ ചതിക്കാൻ സാധ്യതയുണ്ട്. അമിത ആത്മവിശ്വാസം ദോഷം ചെയ്യും. ആർക്കും രഹസ്യങ്ങൾ കൈമാറാതിരിക്കുക. സാമ്പത്തിക കാര്യങ്ങളിൽ രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.