നക്ഷത്രഫലം: 2026 ജനുവരി 30, വെള്ളി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മധ്യ ഒൻപത് നക്ഷത്രക്കാർ
10. മകം
രാഷ്ട്രീയ പ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. സമൂഹത്തിൽ അന്തസ്സ് വർദ്ധിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ ഇടയുണ്ട്.
11. പൂരം
തൊഴിൽരഹിതർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യത. പിതൃസ്വത്ത് ലഭിക്കാൻ അനുകൂലമായ സാഹചര്യം. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും.
12. ഉത്രം
അമിതമായ ആത്മവിശ്വാസം ആപത്തായേക്കാം. തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം തേടുക. യാത്രകളിൽ ജാഗ്രത പാലിക്കുക.
13. അത്തം
ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. മനസ്സിന് ആശ്വാസം നൽകുന്ന വാർത്തകൾ കേൾക്കും. ദൈവാധീനം വർദ്ധിക്കുന്ന ദിനമാണ്.
14. ചിത്തിര
സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. കടബാധ്യതകൾ കുറയ്ക്കാൻ സാധിക്കും.
15. ചോതി
പുതിയ കരാറുകളിൽ ഒപ്പിടാൻ അനുയോജ്യമായ ദിവസമാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ യോഗമുണ്ട്. പ്രശസ്തിയും അംഗീകാരവും തേടിയെത്തും.
16. വിശാഖം
കഠിനാധ്വാനം ഫലം നൽകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന പിണക്കങ്ങൾ മാറും. വിദേശത്ത് നിന്നും ശുഭവാർത്തകൾ പ്രതീക്ഷിക്കാം.
17. അനിഴം
ആരോഗ്യം മെച്ചപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കും. വീട് മാറ്റത്തിന് അനുകൂലമായ സമയമാണ്.
18. തൃക്കേട്ട
മനസ്സിന് അല്പം അസ്വസ്ഥത അനുഭവപ്പെടാം. പ്രാർത്ഥനകളിലൂടെ സമാധാനം കണ്ടെത്തുക. ബിസിനസ്സിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും.