നക്ഷത്രഫലം: 2026 ജനുവരി 30, വെള്ളി ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
19. മൂലം
സാമ്പത്തിക നേട്ടം ഉണ്ടാകും. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭം ലഭിക്കും. മക്കളുടെ കാര്യത്തിൽ സന്തോഷം അനുഭവപ്പെടും.
20. പൂരാടം
ഏറെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധ്യമാകും. സ്നേഹബന്ധങ്ങൾ ദൃഢമാകും. ആത്മവിശ്വാസം വർദ്ധിക്കും.
21. ഉത്രാടം
ഔദ്യോഗിക രംഗത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ആഭരണങ്ങൾ സമ്മാനമായി ലഭിക്കാൻ സാധ്യത.
22. തിരുവോണം
വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും.
23. അവിട്ടം
കടങ്ങൾ വീട്ടാൻ സാധിക്കും. ദാമ്പത്യത്തിൽ ഐക്യം നിലനിൽക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വിദ്യകൾ അഭ്യസിക്കാൻ തുടങ്ങാം.
24. ചതയം
പല കാര്യങ്ങളിലും അപ്രതീക്ഷിത തിരിച്ചടികൾ ഉണ്ടായേക്കാം. ക്ഷമയോടെ കാത്തിരിക്കുക. സന്ധ്യാസമയത്ത് ഗുണകരമായ മാറ്റങ്ങൾ സംഭവിക്കും.
25. പൂരൂരുട്ടാതി
ശത്രുക്കളെ പരാജയപ്പെടുത്താൻ സാധിക്കും. നിയമപരമായ കാര്യങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. സാമ്പത്തിക ഭദ്രത കൈവരും.
26. ഉത്രട്ടാതി
സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. പുതിയ സുഹൃത്തുക്കൾ വഴി സഹായം ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കും.
27. രേവതി
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദാനധർമ്മങ്ങൾ ചെയ്യാൻ താല്പര്യം കാണിക്കും. ബിസിനസ്സിൽ വൻ ലാഭം കൊയ്യാൻ സാധിക്കുന്ന ദിനമാണ്.