ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം: ‘ബ്ലഡ് മൂൺ’ വരുമ്പോൾ കരുതിയിരിക്കേണ്ട രാശിക്കാർ; ദോഷഫലങ്ങളിൽ നിന്ന് രക്ഷ നേടാൻ വഴികളുണ്ട്
ധനു (Sagittarius) ധനു രാശിക്കാർക്ക് ഈ ഗ്രഹണം ചില മോശം അനുഭവങ്ങൾ നൽകിയേക്കാം. ജോലിയിൽ അധികച്ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. സഹോദരരുമായി പിണങ്ങാൻ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് ഈ സമയം അനുകൂലമല്ല.
മകരം (Capricorn) മകരം രാശിക്കാർക്ക് ഈ ഗ്രഹണം പ്രതികൂല ഫലങ്ങളാണ് നൽകുന്നത്. നിലവിലുള്ള പ്രതിസന്ധികൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റാൻ സാധിക്കാതെ വരാം, ഇത് പരാജയങ്ങൾക്ക് കാരണമായേക്കാം.
കുംഭം (Aquarius) കുംഭം രാശിക്കാർക്ക് ഈ സമയം നീതിബോധത്തോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഭൂമി വിൽപ്പനയിൽ വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബപ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ വരെ വന്നേക്കാം.
മീനം (Pisces) മീനം രാശിക്കാരെ ഈ ഗ്രഹണം ചുറ്റിച്ചേക്കാം. ധനവിനിമയം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുക. മുൻകൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങൾ നടക്കാത്തത് പ്രതിസന്ധികൾ ഉണ്ടാക്കാം. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന തോന്നൽ ഉണ്ടാകാം.
ഗ്രഹണദോഷങ്ങൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
- മന്ത്രജപം: ഗ്രഹണസമയത്ത് ഗായത്രി മന്ത്രം, മഹാമൃത്യുഞ്ജയ മന്ത്രം തുടങ്ങിയ മന്ത്രങ്ങൾ ജപിക്കുന്നത് ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.
- ക്ഷേത്രദർശനം: ഗ്രഹണത്തിന് മുൻപോ ശേഷമോ ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്. ഗ്രഹണം കഴിഞ്ഞ ശേഷം ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടത്താറുണ്ട്.
- ദാനം: ഗ്രഹണം കഴിഞ്ഞ് പാവപ്പെട്ടവർക്ക് ഭക്ഷണം, വസ്ത്രം, അല്ലെങ്കിൽ പണം എന്നിവ ദാനം ചെയ്യുന്നത് ദോഷഫലങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
- ആഹാരം: ഗ്രഹണസമയത്ത് ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. ഗ്രഹണത്തിന് മുൻപ് പാകം ചെയ്ത ഭക്ഷണത്തിൽ തുളസിയില ഇടുന്നത് നല്ലതാണ്. ഗ്രഹണം കഴിഞ്ഞ ശേഷം കുളിച്ച് ശുദ്ധിയായ ശേഷം മാത്രം ആഹാരം കഴിക്കുക.
- പ്രതിവിധികൾ: ഈ സമയത്ത് പ്രത്യേക ജ്യോതിഷ പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ ഗ്രഹണദോഷങ്ങളെ ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിക്കും.
ഈ നിർദ്ദേശങ്ങൾ ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. ശാസ്ത്രീയമായി ഗ്രഹണങ്ങൾക്ക് യാതൊരു ദോഷഫലങ്ങളുമില്ല. എങ്കിലും മനസ്സമാധാനത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.