2025 ഒക്ടോബർ 30, വ്യാഴം – സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പ്രണയ ജീവിതത്തിൽ വൈകാരികമായ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ട്. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ തുറന്ന മനസ്സോടെ സംസാരിക്കുന്നത് നല്ലതാണ്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പങ്കാളിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നത് ബന്ധം ദൃഢമാക്കാൻ സഹായിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും കളിയാടും. ഈ ദിവസം കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സന്താനങ്ങൾ സന്തോഷം നൽകും. എങ്കിലും, ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നത് ഉചിതമായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം രാശിക്കാർക്ക് ഈ ദിവസം പ്രേമബന്ധം ദൃഢമാകും. ദാമ്പത്യബന്ധത്തിൽ ഭദ്രത ഉണ്ടാകും. പങ്കാളിയുമായി നല്ല ബന്ധം പുലർത്താനും പിന്തുണ നേടാനും സാധിക്കും. വിലപിടിച്ച സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. വീട്ടിൽ സന്തോഷവും ഐശ്വര്യവും എത്തിച്ചേരും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ദാമ്പത്യ ജീവിതം കൂടുതൽ മാതൃകാപരമാകും. വിവാഹ തടസ്സങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ, പ്രേമബന്ധത്തിൽ ചെറിയ കലഹങ്ങൾക്ക് സാധ്യത കാണുന്നു. വിട്ടുവീഴ്ചാ മനോഭാവത്തോടെ പെരുമാറുന്നത് ബന്ധങ്ങളിലെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഒക്ടോബർ 30, വ്യാഴം) എങ്ങനെ എന്നറിയാം
Next post 2025 നവംബർ 01 – 15, നക്ഷത്ര ദ്വൈവാരഫലം: 27 ജന്മ നക്ഷത്രക്കാർക്കും നിർണ്ണായക ഫലങ്ങൾ