സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ജൂലായ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം


ജൂലായ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ നിങ്ങളുടെ ജാതകം കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.


മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

  • നേട്ടങ്ങൾ: ബുദ്ധിപരമായ കഴിവുകൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. സഹപ്രവർത്തകരുടെയും മേലധികാരികളുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചുപറ്റാൻ സാധിക്കും.
  • സാമ്പത്തികം: കടബാധ്യതകളിൽ നിന്ന് മോചനം കാണുന്നു. സൽകർമ്മങ്ങൾക്കായി പണം ചെലവഴിക്കും.
  • കുടുംബം: ദമ്പതികൾ രമ്യതയിൽ വർത്തിക്കാൻ ശ്രദ്ധിക്കുക.
  • ആരോഗ്യം: ചില ഉദരസംബന്ധമായ വൈഷമ്യം ഉണ്ടായേക്കാം, ഭക്ഷണകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)

  • ബന്ധങ്ങൾ: സ്വന്തം സ്ഥാനമാനങ്ങൾ സംരക്ഷിക്കുവാനുള്ള ശ്രമത്തിൽ മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസത്തിന് ഇടയുണ്ട്.
  • തടസ്സങ്ങൾ: ഏത് കാര്യത്തിനും ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും.
  • ഗൃഹം: വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും.
  • സാമ്പത്തികം: ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും.
  • കുടുംബം: മാതൃസഹായം കൂടും.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)

  • തടസ്സങ്ങൾ: എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സം നേരിടാൻ സാധ്യതയുണ്ട്.
  • മനോഭാവം: കോപം നിയന്ത്രണവിധേയമാക്കണം.
  • തൊഴിൽ/ബിസിനസ്സ്: തൊഴിൽ രംഗത്ത് പൂർണ്ണമായി ശ്രദ്ധിക്കാൻ നോക്കണം. ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും.
  • ബന്ധങ്ങൾ: ഉന്നത ബന്ധങ്ങൾ പ്രയോജനപ്പെടും.
  • കുട്ടികൾ: കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.
  • ആരോഗ്യം: ആരോഗ്യ ശ്രദ്ധ വേണം, വീഴ്ചയും ചതവും വരാതെ നോക്കണം.
  • സാമ്പത്തികം: അനാവശ്യ ചിലവുകൾ നിയന്ത്രണവിധേയമാക്കണം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയ്യം, ആയില്യം)

  • പ്രവർത്തനശൈലി: പല കാര്യങ്ങളിലും ഉദാസീനത കാണിക്കും. ആലസ്യം വെടിഞ്ഞ് ഉന്മേഷത്തോടെ പ്രവർത്തിച്ചാൽ വിജയം വരിക്കാൻ കഴിയും.
  • കുടുംബം: ജീവിതപങ്കാളിയുമായി അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബ സ്വത്തുക്കളുടെ പേരിൽ തർക്കങ്ങൾ ഉണ്ടാവാതെ നോക്കണം.
  • സാമ്പത്തികം: അനാവശ്യ കാര്യങ്ങളിൽ ഇടപ്പെട്ട് നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്.
  • വിദ്യാഭ്യാസം: വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.
  • ബന്ധങ്ങൾ: മോശം കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ശ്രദ്ധവേണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

  • സന്താനം: സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും.
  • ധനം: ഭൂമി, വാഹനലാഭം ഇവ കാണുന്നു. പല മാർഗ്ഗങ്ങളിലൂടെയും ധനം വരും. എങ്കിലും കരുതലോടുകൂടി മാത്രമേ ധനം ചെലവാക്കാൻ പാടുള്ളൂ.
  • വിജയം: യുക്തിസഹജമായി ചിന്തിച്ചു പ്രവർത്തിക്കുന്നതുകൊണ്ട് വിജയം സുനിശ്ചിതമാകും.
  • കുടുംബം: ദാമ്പത്യസുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
  • ശത്രുക്കൾ: ശത്രുക്കളുടെ കുതന്ത്രങ്ങൾ കരുതിയിരിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

  • വിദ്യാഭ്യാസം/തൊഴിൽ: വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും, വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതിന് തക്ക ഉദ്യോഗം കിട്ടാനും യോഗമുണ്ട്.
  • വിവാഹം/ബന്ധുബലം: തനിക്കോ കുടുംബത്തിനോ നല്ല വിവാഹബന്ധം ലഭിക്കുകയും അതുവഴി ബന്ധുബലം വർദ്ധിക്കുകയും ചെയ്യും.
  • നേട്ടങ്ങൾ: പ്രവർത്തനമികവ് കൊണ്ട് പ്രശസ്തി, വിവിധ സേനാംഗങ്ങൾക്ക് പലവിധത്തിലുള്ള നേട്ടങ്ങൾ, സ്വജനങ്ങളെ കൊണ്ട് ഗുണം, കാര്യവിജയം, ധനാഗമം എന്നിവയുണ്ടാകും.
  • സാമ്പത്തികം: പല പ്രകാരത്തിൽ ധനലാഭമുണ്ടാകുമെങ്കിലും അമിതവ്യയം വരാതിരിക്കാൻ ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

  • സന്തോഷം: പുതിയ ഗൃഹം, ഗൃഹോപകരണങ്ങൾ എന്നിവയുടെ ലഭ്യത തുടങ്ങി സന്തോഷം തരുന്ന അവസരങ്ങളുണ്ടാകും.
  • ഔദ്യോഗികം: അധികാരികളുടെ പ്രീതി നേടും.
  • ആരോഗ്യം: ഇടയ്ക്ക് ചെറിയ തോതിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായേക്കാം, ആരോഗ്യ ശ്രദ്ധ വേണം.
  • സൽകർമ്മങ്ങൾ: ദാനധർമ്മങ്ങൾ തുടങ്ങിയ സൽകർമ്മങ്ങൾ ചെയ്യാനോ പങ്കാളിയാകാനോ അവസരമുണ്ടാകും.
  • സ്വഭാവം: പണ്ഡിതോചിതവും സ്നേഹസൃണവുമായ വാക്കുകളാൽ ജനസമ്മിതി നേടും. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

  • വ്യാപാരം: വ്യാപാരത്തിൽ ചെറിയ നഷ്ടം നേരിടും.
  • പ്രതീക്ഷ: ആകസ്മികമായി ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. ദൈവാധീനത്താൽ കാര്യങ്ങൾ പതുക്കെ അനുകൂലമാകും.
  • ബന്ധങ്ങൾ: വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്ന് വരും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബ സുഖം നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ്.
  • യാത്ര: ദൂരയാത്രകൾ കഴിവതും കുറയ്ക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

  • കാര്യങ്ങൾ: ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നതുപോലെ മുന്നേറില്ല.
  • ബന്ധങ്ങൾ: ബന്ധുമിത്രാദികളുമായി കലഹിക്കരുത്.
  • സാമ്പത്തികം: സമ്പാദ്യം അത്യാവശ്യ ഘട്ടങ്ങളിൽ ചെലവഴിക്കേണ്ടി വരും.
  • യാത്ര: യാത്രകൾ വേണ്ടി വരും.
  • പരിഹാരം: നയപരമായ പ്രവർത്തനങ്ങളിലൂടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ ശ്രമിക്കണം. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക.
  • തൊഴിൽ: ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതിയുണ്ടാകാതെ നോക്കണം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

  • സർക്കാർ ഇടപാടുകൾ: സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സം നേരിടുമെങ്കിലും കാര്യസാദ്ധ്യം ഉണ്ടാകും.
  • തൊഴിൽ: ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും.
  • വിജയം: അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം നേടും.
  • കുടുംബം: വിവാഹമോചനക്കേസുകൾ ഒത്തുതീർപ്പിനായി ശ്രമിക്കാം.
  • ദൈവാനുഗ്രഹം: ഉമാമഹേശ്വര പ്രീതി നേടുന്നത് ഏറെ ഉത്തമമായിരിക്കും.
  • ബന്ധുസഹായം: ബന്ധു ജനങ്ങളുടെ സഹായം ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

  • സാമ്പത്തികം: ധനാഗമം വർദ്ധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലാകും. കിട്ടാനുള്ള പണം കിട്ടാനുള്ള സാധ്യതയുള്ള കാലമാണ്.
  • ശത്രുക്കൾ: ശത്രുക്കളെ കരുതിയിരിക്കുക.
  • തൊഴിൽ: ജോലികാര്യങ്ങളിൽ പ്രതീക്ഷ വർദ്ധിക്കും.
  • സന്താനം: സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം.
  • ആരോഗ്യം: വായു കോപം ഉണ്ടാകാൻ ഇടയുണ്ട്. ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ ശ്രദ്ധവേണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

  • ബന്ധങ്ങൾ: ഇഷ്ടസുഹൃത്തുക്കളുടെ ചില പ്രവർത്തികൾ മനസ്സ് അസ്വസ്ഥമാക്കും. സ്വന്തക്കാരുടെ ഇടപാടുകളിൽ സാമ്പത്തിക ബാധ്യത വരാതെ നോക്കണം.
  • ആത്മീയത: ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
  • സാമ്പത്തികം: ആലോചിക്കാതെയുള്ള എടുത്തുചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
  • കുടുംബം: ജീവിതപങ്കാളിയുമായി സ്നേഹത്തിൽ കഴിയണം.
  • യാത്ര: യാത്രാ വേളകളിൽ വിഘ്നേശ്വര ഭഗവാനെ സ്മരിക്കണം.
  • വിജയം: അക്ഷീണമായ പരിശ്രമം മൂലം ശ്രേഷ്ഠകരമായ ജീവിതം ഉണ്ടാകുന്നതാണ്.

ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256
Email ID: prabhaseenacp@gmail.com


ഈ രാശിഫലം ഒരു പൊതുവായ സൂചന മാത്രമാണ്. നിങ്ങളുടെ ജാതകം കൂടി വിശകലനം ചെയ്താൽ കൂടുതൽ കൃത്യമായ ഫലങ്ങൾ അറിയാൻ സാധിക്കും.

Previous post നിങ്ങളുടെ നാളത്തെ ദാമ്പത്യ-പ്രണയ ഫലങ്ങൾ (2025 ജൂലൈ 01, ചൊവ്വ) എങ്ങനെ എന്നറിയാം
Next post സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2025 ജൂലൈ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം