സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 നവംബർ മാസം നേട്ടമുണ്ടാക്കുന്നത് ആരൊക്കെ എന്നറിയാം

♐ ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാർക്ക് ഈ മാസം നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. നിങ്ങളുടെ ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയമുണ്ടാകും. വ്യക്തി സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവ ഫലം ഉണ്ടാകും. സുഹൃദ് സദസ്സിൽ ആദരവും പ്രവർത്തന പഥങ്ങളിൽ വിജയവും ഉണ്ടാകും. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കാൻ സാധ്യതയുണ്ട്. മൊത്തത്തിൽ, വളരെ അനുകൂലവും ഊർജ്ജസ്വലവുമായ ഒരു മാസമായിരിക്കും ഇത്.

♑ മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറുകാരായ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർത്ഥികൾക്കും ഈ മാസം ഫലപ്രദമായ അവസരങ്ങൾ വന്നു ചേരും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനം നിങ്ങൾക്ക് ആശ്വാസകരമാകും. ചികിത്സകളാലും ഈശ്വരപ്രാർത്ഥനകളാലും സന്താന ഭാഗ്യമുണ്ടാകും. പൂർവ്വിക സ്വത്തിൽ ഗൃഹനിർമ്മാണം തുടങ്ങി വെക്കാനുള്ള സാധ്യതയുമുണ്ട്. ഈ മാസം തൊഴിൽപരമായും കുടുംബപരമായും വളരെയധികം നേട്ടങ്ങൾ നിങ്ങൾക്ക് കൈവരിക്കാൻ സാധിക്കും.

♒ കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറുകാർക്ക് ഈ മാസം വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യം ഉണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുവാനുള്ള യുക്തിയും നിഷ്കർഷയും നിങ്ങളുടെ കൂടെയുണ്ടാകും. എങ്കിലും, അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. ആരോഗ്യ ശ്രദ്ധ വേണം. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവ്വാദരങ്ങൾക്കും വഴിയൊരുക്കും. ഈ ഗുണങ്ങൾ നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും, നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും ഈ മാസം അവസരം ലഭിക്കും.

♓ മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഈ മാസം വ്യാപാര-വ്യവസായ മേഖലകളിൽ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. അതിനാൽ ലാഭം പ്രതീക്ഷിച്ചതിലും കുറയാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക, അത് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. നീതിയുക്തമായ സമീപനം നിങ്ങളുടെ പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഈ മാസം വിവേകത്തോടെയും ശ്രദ്ധയോടെയും കാര്യങ്ങൾ ചെയ്താൽ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും.


ഈ ഫലങ്ങളെല്ലാം ഒരു സൂചന മാത്രമായി എടുത്ത്, നല്ല കാര്യങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ദോഷകരമായ കാര്യങ്ങളെ ശ്രദ്ധയോടെ മറികടക്കാനും ശ്രമിക്കുക.

ജ്യോതിഷി: പ്രഭാസീന സി.പി. ഫോൺ: 9961442256 ഇമെയിൽ: prabhaseenacp@gmail.com

Previous post 2025 നവംബർ 01, ശനി – സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം
Next post 2025 നവംബർ, സമ്പൂർണ്ണ നക്ഷത്രഫലം: ഭാഗ്യാനുഭവങ്ങൾ ആർക്കൊക്കെ?