സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 ജനുവരി മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം
ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം 1/4)
- സാമ്പത്തികം: വരവ്-ചിലവ് കണക്കുകൾ പൊരുത്തപ്പെടുത്താൻ പ്രയാസപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം.
- തൊഴിൽ: ഔദ്യോഗിക രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
- ശ്രദ്ധിക്കാൻ: കോപം നിയന്ത്രിക്കണം. യാത്രകളിൽ പ്രാർത്ഥനയും ശ്രദ്ധയും കൈവിടരുത്. കുടുംബ സമാധാനം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
മകരക്കൂറ്(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
- തൊഴിൽ: കർമ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകും. എങ്കിലും ഓരോ ചുവടും കരുതലോടെ വേണം.
- മനസ്സ്: അകാരണമായ ഭയവും വെപ്രാളവും ഒഴിവാക്കുക. “ഒന്നും ശരിയാകില്ല” എന്ന നെഗറ്റീവ് ചിന്ത ഉപേക്ഷിക്കണം.
- ശ്രദ്ധിക്കാൻ: അശ്രദ്ധ കൊണ്ട് പണമോ ആഭരണമോ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
കുംഭക്കൂറ്(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
- തൊഴിൽ: ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. മേലധികാരികളുടെ സഹായത്താൽ ഉദ്യോഗക്കയറ്റം ലഭിക്കാം.
- കുടുംബം: ദാമ്പത്യത്തിലെ അസ്വസ്ഥതകൾ വലുതാകാതെ നോക്കണം. വിവാഹാലോചനകളിൽ തീരുമാനമെടുക്കുമ്പോൾ ശ്രദ്ധിക്കുക.
- ശ്രദ്ധിക്കാൻ: ദേഷ്യം നിയന്ത്രിക്കണം. ഭക്തിയോടെ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.
മീനക്കൂറ്(പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
- നേട്ടങ്ങൾ: ജീവിതനിലവാരം മെച്ചപ്പെടും. കാത്തിരുന്ന ധനം കൃത്യസമയത്ത് ലഭിക്കും. തടസ്സങ്ങൾ മാറി ജീവിതം താളം വീണ്ടെടുക്കും.
- വിദ്യാഭ്യാസം: വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കും.
- ശ്രദ്ധിക്കാൻ: ഉയരങ്ങളിലെത്തുമ്പോൾ മുൻപ് സഹായിച്ചവരെ മറക്കരുത്. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് മുന്നോട്ട് പോകുക.
തയ്യാറാക്കിയത്:ജ്യോതിഷി പ്രഭാസീന സി.പി ഫോൺ: 9961442256 Email: prabhaseenacp@gmail.com