രാഹു-കേതു രാശി മാറ്റം 2025; ഈ നക്ഷത്രക്കാര്‍ ഉറപ്പായും ശ്രദ്ധിക്കണം

ഒരു ജാതകത്തിൽ ഏറ്റവും അധികം നമ്മുടെ ഗുണദോഷങ്ങൾ നിർണയിക്കുന്ന ഗ്രഹങ്ങൾ രാഹു കേതുക്കളാണ്.ശനി പോലും അത്ര ദോഷകാരിയല്ല കാരണം ശനീശ്വരൻ നമ്മുടെ സ്വഭാവരൂപീകരണത്തിലും ജീവിതത്തിലെ അധർമ്മ പാതകളിൽ നിന്നും നമ്മെ ശരിയായ മാർഗത്തിലേക്ക് നയിക്കുന്ന അല്ലെങ്കിൽ അതിന് പ്രേരിപ്പിക്കുന്നഒരു അധ്യാപകനാണ് അല്ലെങ്കിൽ മാസ്റ്ററാണ്. പക്ഷേ രാഹുകേതുക്കൾ അങ്ങനെയല്ല.. നന്നായി ദോഷം ചെയ്യാൻ കഴിയുന്ന തമോഗ്രഹങ്ങളാണ് രാഹു കേതുക്കൾ.സൂര്യ ചന്ദ്രന്മാർക്ക് എങ്ങനെ ഗ്രഹണം ഉണ്ടാക്കുന്നുവോ അതുപോലെ നമ്മുടെ ഗുണ അനുഭവങ്ങളെഗ്രഹണം ചെയ്തു മറക്കാൻ ഇവർക്ക് കഴിയും. മറ്റു ഗ്രഹങ്ങൾ ക്ലോക്ക് വൈസ് സഞ്ചരിക്കുബോൾ രാഹു കേതുക്കൾ സഞ്ചരിക്കുന്നത് ആന്റി ക്ലോക്ക് വൈസ് ആയിട്ടാണ്. ചാരവശാൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്നു. ഛായാ ഗ്രഹങ്ങളാണ് രാഹു കേതുക്കൾ. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങൾ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് രാഹു കേതുക്കൾ .

2025 മെയ്18- 1200 എടവം 4ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേക്കും രാശി മാറിക്കഴിഞ്ഞു. ഇതു പ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത് . രാഹുകേതുക്കൾ ഉപചയ ഭാവങ്ങളിൽ (3, 6 11 ) ചാരവശാൽ സ്ഥിതിചെയ്യുമ്പോഴാണ് അനുകൂലഫലങ്ങൾ നൽകുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുക ആണെങ്കിൽ രാഹു കേതു മാറ്റത്തിലെ ദോഷങ്ങൾ കൂടുതലായി ബാധിച്ചെന്നു വരില്ല. കൂടെ ജാതകാൽ ഉള്ള ബലാബലങ്ങളും ചിന്തിക്കണം

രാഹുകേതു മാറ്റം ഏതൊക്കെ രാശിക്കാർക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)
മേടക്കൂറുകാർക്ക് ശനിമാറ്റവും വ്യാഴം മാറ്റവും ഏൽപ്പിക്കുന്ന പ്രഹരങ്ങളിൽ നിന്ന് ആശ്വാസം നൽകുന്ന സ്ഥാനമാണ് രാഹു-കേതു മാറ്റം കൊണ്ടുള്ളത്.രാഹു പന്ത്രണ്ടാ ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്കും കേതു ആറാം ഭാവത്തിൽ നിന്നും അഞ്ചിലേക്കും മാറുകയാണ് ‘വിദേശഗുണം ഉപരിപഠനം ,ബിസിനസിലും ജോലിയിലും ഗുണകരമായ മാറ്റം. വിവാഹ പരിശ്രമങ്ങൾ ഫലവത്താകും. പുതിയ സൗഹൃദങ്ങൾ, പ്രണയം,യാത്രകൾ ഇവയാൽ വീണ്ടും ജീവിതം സന്തോഷഭരിതമാകും. ദാമ്പത്യസുഖം,അകന്നിരുന്നവർ അടുക്കും. സാമ്പത്തീകമായി നല്ല പുരോഗതി ഉണ്ടാവും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ഭൂമിലാഭം, ബന്ധു സഹായം. ലോൺ ,സർക്കാർ സഹായം ഇവ ആശ്വാസകരമാകും. സുഹൃത്തുക്കൾ സഹായിക്കും. ചില കാല സ്വപ്നങ്ങൾ പൂവണിയും ,വാഹനഭാഗ്യം, സന്താനഗുണം.. ജീവിതത്തിൽ മാറ്റങ്ങളുടെ പുതുമഴ. കലാസാമൂഹ്യ പ്രവർത്തകർക്ക് അവസരം അംഗീകാരം . ബിസിനസ് വിപുലീകരിക്കും. ഉദര രോഗസാധ്യത.

♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
ഇടവക്കൂറുകാർക്ക് ശനി,വ്യാഴം മാറ്റം പോലെ അത്ര ഗുണകരമല്ല രാഹുകേതു മാറ്റം. രാഹു പതിനൊന്നാം ഭാവത്തിൽ നിന്നും പത്താം ഭാവത്തിലേക്കും കേതു അഞ്ചാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്കും മാറുകയാണ് .കുടുംബ സ്വസ്ഥത കുറയും.സംബന്ധമായ തർക്കങ്ങൾ വീണ്ടും തലപൊക്കും.ജോലി മാറ്റം ഉടനെ വേണ്ട..അന്യരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പഴി കേൾക്കരുത്.കേസ്,തർക്കം ഇവ നയപരമായി പരിഹരിക്കണം.പല വഴിയിൽ ധനലാഭം. ജോലിഭാരം കൂടും.പുതിയ സൗഹൃദങ്ങളിൽജാഗ്രത.തീരുമാന വൈകല്യങ്ങൾ വരാതെ സൂക്ഷിക്കുക. ഒപ്പം നിന്നവരിൽ നിന്ന് വിശ്വാസവഞ്ചന വരാതെ ശ്രദ്ധിക്കുക. യാത്രാകൾകഴിയുന്നതും ഒഴിവാക്കുക. വാക്കു തർക്കം, ചിട്ടി , ജാമ്യം. മധ്യസ്ഥത പാടില്ല.അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് പണി വാങ്ങരുത്. ജോലിയിൽ പ്രശ്ന സാദ്ധ്യത. മേലുദ്യോഗസ്ഥരുടെതാക്കീത് വരാതെ ശ്രദ്ധിക്കുക. . അമിത വൈകാരികതയോടെ പ്രശ്നങ്ങളെ സമീപിക്കരുത് . മുൻപ് പറ്റിപ്പോയ ചില അബദ്ധങ്ങൾതിരുത്താൻ ശ്രമിക്കുക. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. പാഴ് ചെലവുകൾ നിയന്ത്രിക്കണം.

♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)
മിഥുനക്കൂറുകാർക്ക് രാഹു പത്താം ഭാവത്തിൽ നിന്നും ഒൻപതാം ഭാവത്തിലേക്കും കേതുനാലാഭാവത്തിൽ നിന്ന് മൂന്നിലേക്കും മാറുകയാണ്. പൊതുവിൽ നല്ല കാലം. തർക്കങ്ങൾ നയപരമായി ഒത്തുതീർപ്പാക്കണം.അകന്നുനിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കുന്നത് ഗുണകരം. തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ആലോചിക്കണം. പുതിയ അവസരങ്ങൾ അവസരങ്ങൾ വർദ്ധിക്കും. സാമ്പത്തീക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പുതിയ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വെല്ലുവിളികളെ അതിജീവിക്കും. ഈശ്വരാധീനവും മനോധൈര്യവുംകൈ വിടരുത്. . തൊഴിൽ മാറ്റത്തിന് വഴി തെളിയും.വസ്തു സംബദ്ധമായ കാര്യങ്ങളിൽതീരുമാനമാകും. നിക്ഷേപങ്ങളിൽ നിന്നും ഗുണം കിട്ടും. ആരോഗ്യ ശ്രദ്ധ വേണം. പകർച്ചവ്യാധികളെ കരുതിയിരിക്കുക .സൗഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധവേണം.

♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
കർക്കടക കൂറുകാർക്ക് രാഹു ഒൻപതാം ഭാവത്തിൽ നിന്നും എട്ടാം ഭാവത്തിലേക്കും കേതു മൂന്നാം ഭാവത്തിൽ നിന്നും രണ്ടിലേക്കും മാറുകയാണ്. വ്യാഴമാറ്റവും നഷ്ടസ്ഥാനത്തേക്ക് ആയിരുന്നു.എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത വേണ്ട കാലം. . ആരോഗ്യശ്രദ്ധ വേണം. ശത്രുക്കൾ ബുദ്ധിമുട്ടിക്കുവാൻ സാദ്ധ്യത. ബന്ധുക്കളെ അവഗണിക്കരുത്. സാമ്പത്തിക ഇടപാടുകളിൽ അതീവജാഗ്രത. വിശ്വസ്തരെ സൂക്ഷിക്കുക. ധനനഷ്ടം വളരെ കൂടുതലാണ് വരവിനേക്കാൾ ചെലവ് കൂടും . വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക . ശത്രുക്കളിൽ നിന്നും കള്ളൻമാരിൽ നിന്നും ഉപദ്രവം വരാം. ജാമ്യം, മധ്യസ്ഥത, ഒഴിവാക്കുക. പര പീഢ ഏൽക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കുക മാനസീക സമർദ്ദങ്ങൾക്ക് സാഹചര്യം വരാം. കൂട്ടുകാരും കുടുംബവുമായി ചെലവഴിക്കാൻ കുറച്ച് സമയമെങ്കിലും കണ്ടെത്തണം. നിഷേധസ്വഭാവം നിയന്ത്രിക്കുക .

♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ചിങ്ങക്കൂറുകാർക്ക് രാഹു എട്ടാം ഭാവത്തിൽ നിന്നും ഏഴിലേക്കും കേതു രണ്ടാം ഭാവത്തിൽ നിന്നും ജന്മത്തിലേക്കും മാറുകയാണ്’ വിവാഹം നടക്കും. പ്രണയ സാഫല്യം. കുടുംബസ്വസ്ഥത നിലനിറുത്താൻ ശ്രമിക്കുക. അനാവശ്യ കൂട്ടുകെട്ടുകളിൽ നിന്നും അകന്നു നിൽക്കണം. ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കരുത്. പുതിയ പദ്ധതികൾ ഉടൻ വേണ്ട. ബിസിനസിലും കർമ്മത്തിലും വിജയം. റിയൽ എസ്റ്റേറ്റ് വഴി ലാഭം.പുതിയ സൗഹൃദങ്ങൾ ഗുണകരം.കൃഷിയിൽ ലാഭം നേടാനാകും. വിദേശവാസം,ഉപരിപഠനം ഇവയ്ക്ക് കാലം അനുകൂലം. ആദ്യം പ്രശ്നങ്ങളുണ്ടായാലും ക്രമേണ കാര്യസാദ്ധ്യം. യാത്രകൾ മനസ്സിന് സന്തോഷം നൽകും. പുതിയ പ്രണയത്തിന് വഴിതെളിയും. വിശ്വസ്തരിൽ നിന്ന് വഞ്ചന വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത. കൂട്ടുകെട്ടുകൾ ദുഷിച്ചതല്ല എന്ന് ഉറപ്പുവരുത്തണം.ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. രോഗ സാദ്ധ്യതകളെ അവഗണിക്കരുത്. 

♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)
കന്നിക്കൂറുകാർക്ക് രാഹു എഴാം ഭാവത്തിൽ നിന്നും ആറിലേക്കും കേതു ജന്മത്തിൽ നിന്നും പന്ത്രണ്ടിലേക്കും മാറുന്നത് ഗുണകരം.ധനപരമായി ഉയർച്ച പ്രതീക്ഷിക്കാം. പുതിയ ജോലി സാധ്യതകൾ തെളിയും.വിചാരിച്ച പോലെ കാര്യങ്ങൾ നടത്തിയെടുക്കാനാവും. ശത്രുക്കൾഅകലും. തർക്കങ്ങളിൽ പരിഹാരം കാണും . കുടുംബത്തിൽസന്തോഷവും സമാധാനവും കൈവരിക്കും.പുതിയ പദ്ധതികൾ വിജയിക്കും. ജോലിയിൽ സ്ഥാനകയറ്റവും വേതനവർദ്ധനവും ഉണ്ടാവും. വീട് പണി പൂർത്തിയാക്കാനും മെയിൻറനൻസിനും സമയം അനുകൂലം.കലാ സാമൂഹിക രംഗത്തുള്ളവർക്ക് പരിശ്രമങ്ങൾക്ക്ഗുണഫലം. വായ്പകൾ കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയും. നേത്രരോഗങ്ങൾ ശ്രദ്ധിക്കണം.. പുതിയ ഭൂമി,വീട് / വാഹനം വാങ്ങാൻ കഴിയും. ചില കാല സ്വപ്നങ്ങൾ പൂവണിയും. പ്രണയത്തിൽ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. പരീക്ഷ വിജയം . ഏത് കാര്യത്തിലും പ്രയോഗിക സമീപനം സ്വീകരിക്കണം .

♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)
തുലാകൂറു ക്കാർക്ക് രാഹു ആറാം ഭാവത്തിൽ നിന്നും അഞ്ചിലേക്കും കേതു പന്ത്രണ്ടാം ഭാവത്തിൽ നിന്നും പതിനൊന്നിലേക്കും മാറുകയാണ് .ധനപരമായി ഗുണകാലം.കടബാധ്യതകൾ ക്രമേണ ഒഴിയും. സന്താനങ്ങളുടെ വിദേശ പഠനം , വിവാഹം ഇവയ്ക്ക് തടസം നേരിടും. തീർത്ഥയാത്ര’ദൈവീക കർമ്മങ്ങൾ ഇവ മന സംതൃപ്തി നൽകും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് മനശാന്തി തകർക്കരുത്. സന്താനങ്ങളുടെ ആവശ്യങ്ങളും സാധിച്ചു കൊടുക്കേണ്ട കാര്യമില്ല എന്ന് തിരിച്ചറിയണം. ആർക്കും വലിയ വാഗ്ദാനങ്ങൾ നൽകരുത്. ചെലവുനിയന്ത്രിക്കണം. സാമൂഹ്യ പൊതു രംഗത്ത് പ്രവർത്തിക്കുന്നവർ ആത്മാർത്ഥസുഹൃത്തുക്കളെ നന്നായി നിരീക്ഷിക്കണം. ജോലിയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കപെടും. . പുതിയ തൊഴിൽ സംരംഭങ്ങൾവിജയിക്കും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഈശ്വരാധീനത്താൽ ചതി തിരിച്ചറിയാനാവും. പരീക്ഷാ വിജയത്തിന് നല്ല കഠിനാദ്ധ്വാനം വേണ്ടിവരും. യാത്രകൾ ഗുണകരം. നേട്ടങ്ങൾക്ക് ജാഗ്രതയോടെ ശ്രമിക്കണം. വ്യാപാരത്തിൽ വിജയം. പ്രണയ സാഫല്യം.

♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)
വൃശ്ചികക്കൂറുകാർക്ക് രാഹു അഞ്ചാം ഭാവത്തിൽ നിന്നും നാലിലേക്കും കേതു പതിനൊന്നാം ഭാവത്തിൽ നിന്ന് പത്തിലേക്കും മാറുകയാണ് . ധനപരമായി വളരെ ജാഗ്രത വേണം.കടബാധ്യത വരാൻ സൂക്ഷിക്കുക.പൊതുവിൽ സമയം എത്ര നന്നല്ല,എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. യാത്രകൾ കഴിയുന്നതും ഒഴിവാക്കുക.ബിസിനസ്സിൽ മാന്ദ്യം അനുഭവപ്പെടും.ജോലിയിൽ തടസ്സങ്ങൾ വരാം. ആത്മാർത്ഥ സുഹൃത്തുക്കളും, ഇഷ്ടക്കാരും അകന്നു മാറാൻ സാധ്യത ഉണ്ട്. തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ സൂക്ഷിക്കണം. മുതിർന്നവരുടെഉപദേശം ചെവി കൊള്ളണം. മാതാവിന് കാലം നന്നല്ല.ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ വാക്കിലും പ്രവർത്തിയിലും ക്ഷമ പാലിക്കുക. പൊതുപ്രവർത്തകർക്ക് ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം . സന്താനങ്ങളെകൊണ്ടുള്ള വിഷമങ്ങൾ സഹിക്കേണ്ടി വരും .വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം . ഉദ്യോഗത്തിന് കാലതാമസം. ഈശ്വര പ്രാർത്ഥന മുടക്കരുത്.

♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)
ധനുക്കൂറുകാർക്ക് രാഹു നാലാം ഭാവത്തിൽ നിന്നും മൂന്നിലേക്കും കേതു പത്താം ഭാവത്തിൽ നിന്ന് ഒൻപതിലേക്കും മാറുകയാണ് പൊതുവെ അനുകൂലമാണ്. ധനപരമായി ഗുണം വരുന്ന കാലം. ജോലിയിലും ബിസിനസിലും പൊതുപ്രവർത്തനം രംഗത്തും ഉയർച്ചയുംമാറ്റങ്ങളും. ചിരകാല സ്വപ്നങ്ങൾ സഫലമാകും’ ചെറിയ തടസങ്ങൾവന്നാലും ദൈവാധീനം വർധിപ്പിച്ചാൽകാര്യസാധ്യം. ശരീര ക്ലേശങ്ങൾ അനുഭവപ്പെടാം. ബിസിനസ്സിൽ സാഹചര്യം അനുകൂലമാക്കി നേട്ടങ്ങൾ കൈവരിക്കുന്നതിന് യോഗം ഉണ്ട്. ഗ്യഹത്തിൽ സമാധാനവും ശ്രേയസ്സും വരും. ധനംവരുന്നതോടൊപ്പം ചിലവ് വർദ്ധിക്കും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാവും. വിദ്യർത്ഥികൾക്ക് പരീക്ഷാ വിജയം ഉന്നത വിദ്യാഭാഗ്യം. യോഗ്യതക്കനുസരിച്ച പുതിയ ജോലി സിദ്ധിക്കും . ഉദരരോഗ സാദ്ധ്യത. ആത്മീയ ശീലങ്ങൾ നല്ലതായിരിക്കും.

♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)
മകരക്കൂറുകാർക്ക് രാഹു മൂന്നാം ഭാവത്തിൽ നിന്നും രണ്ടിലേക്കും കേതു ഒൻപതാം ഭാവത്തിൽ നിന്നും എട്ടിലേക്കും മാറുകയാണ് ‘എല്ലാ കാര്യത്തിലും ജാഗ്രത വേണം.അങ്ങയുടെ കാര്യങ്ങൾ ഇടപെട്ട് സ്വസ്ഥത കളയരുത്.കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത’ അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും..ഓഫീസിലും ബിസിനസിലും ചെറിയ അശ്രദ്ധ പോലും പാടില്ല. ശരിയല്ലാത്ത തീരുമാനങ്ങൾ വലിയ സാമ്പത്തിക നഷ്ടത്തിന് വഴിതെളിക്കും. ധൃതി പിടിച്ച് ഒന്നും ചെയ്യാതിരിക്കുക.പുതിയ സൗഹൃദങ്ങളെ നിരീക്ഷിക്കുക.. ജോലിയിൽ ഉത്തരവാദിത്വങ്ങൾ ശരിയായി നിറവേറ്റുക. ജാമ്യം,തർക്കം,മധ്യസ്ഥത ഇവ നന്നല്ല. നിയമവിരുദ്ധമായ ഇടപാടുകളിൽ ഏർപ്പെടാതിരിക്കുക. കുടുംബപരമായ ബാദ്ധ്യതകൾ വർദ്ധിക്കും. യാത്രകൾ ഗുണകരമല്ല. പാഴ്ച്ചെലവുകൾ നിയന്ത്രിക്കുക. മന:ശാന്തി നൽകുന്ന ധ്യാനം ജപം ചെയ്യാൻ ശ്രമിക്കണം. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വിജയം കൈവരിക്കാൻ സാധിക്കും.

♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)
കുംഭക്കൂറുകാർക്ക് രാഹു രണ്ടാം ഭാവത്തിൽ നിന്നും ഒന്നാം ഭാവത്തിലേക്ക് അഥവാ ജന്മത്തിലേക്കും കേതു എട്ടാം ഭാവത്തിൽ നിന്ന് ഏഴിലേക്കും മാറുകയാണ് .പൊതുപ്രവർത്തകരും കലാസാഹിത്യകാരും വിശ്വസ്തരിൽ നിന്ന് ചതി വരാതെ സൂക്ഷിക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം . അനാവശ്യ യാത്രകൾ ഒഴിവാക്കുക.ദാമ്പത്യ വാക്കിലും പ്രവർത്തിയിലും സംയമനം വേണം.ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ വലുതാക്കി മാറ്റാതെ ശ്രദ്ധിക്കുക. ആരെയും കുറ്റപ്പെടു ത്താതിരിക്കുക . പ്രണയബന്ധത്തിൽ പെടാൻ സാധ്യത ഉള്ളതിനാൽ അനാവശ്യ ബന്ധങ്ങളിൽ പെട്ടുപ്പോവാതിരിക്കാൻ ശ്രദ്ധിക്കുക. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ആദ്യം മുടങ്ങിയാലും പിന്നീട് നടക്കും. ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ വരും. ടെൻഷൻ ആവാതെ നന്നായി ശ്രമിച്ചാൽ പല വിധ ഗുണാനുഭവങ്ങളും വരുന്ന കാലം. തലവേദന , തലസംബദ്ധമായി ഉണ്ടാവുന്ന അസുഖം ബുദ്ധി മുട്ടിച്ചേക്കാം. ശത്രുക്കളെ അവഗണിക്കാതെ കരുതിയിരിക്കുക.

♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
മീനക്കൂറുകാർക്ക് രാഹു ജന്മത്തിൽ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്കും കേതു ഏഴാം ഭാവത്തിൽ നിന്ന് ആറിലേക്കും മാറുകയാണ് ഗുണ ദോഷ സമ്മിശ്രം.ധനപരമായി വെല്ലുവിളികൾ വരാം.ആർഭാടം കുറയ്ക്കണം.ജോലിയിൽ താക്കീത് വരാതെ സൂക്ഷിക്കുക. ബിസിനസിൽ വെല്ലുവിളി നേരിടേണ്ടി വരാം. ജാമ്യം,മധ്യസ്ഥത , കടം കൊടുക്കൽ വാങ്ങൽ തുടങ്ങിയവയിൽ നിന്നും ഒഴിഞ്ഞുമാറുക. യാത്രകൾ ഗുണകരമല്ല.. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂല കാലത്തെ മറികടക്കണം.കലാ സാഹിത്യപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ഉന്നതരുടെ അഭിനന്ദനം. വീണ്ടു വിചാരത്തോടെയും വിവേകത്തോടെയുമുള്ള പ്രവർത്തനങ്ങൾ കാലം അനുകൂലമാക്കാൻ സഹായിക്കും. ഓഹരി വിപണിയിൽ നഷ്ട സാദ്ധ്യത.പുതിയ സൗഹൃദങ്ങളിൽ അമിതമായ താല്പര്യം കാട്ടരുത്.റിയൽ എസ്റ്റേറ്റിൽ നഷ്ട സാധ്യത. ഈശ്വരാധീനത്താൽ ശത്രു ഉപദ്രവങ്ങളിൽ നിന്നും രക്ഷപ്പെടും.

ദോഷപരിഹാരത്തിനായി* രാഹു കേതു പ്രീതിക്കായി സർപ്പക്ഷേത്രങ്ങളിൽ മഞ്ഞൾ പാൽ അഭിഷേകം , വിളക്ക്, നൂറും പാലും, നിവേദിക്കുക, കവുങ്ങിൻ പൂക്കുല സമർപ്പിക്കുക, ധ ധൂമാവതി, കാളീ മന്ത്രജപങ്ങൾ,ശിവപ്രീതി വരുത്തുക കടുത്ത ദോഷമുള്ളവർ (ജാതകാൽ രാഹു – കേതു ദോഷകാഠിന്യമോ, ദശാപഹാരാദികളോ ഉള്ളവർ ) അഷ്ടദ്രവ്യാഭിഷേകം അഷ്ടനാഗപൂജ നടത്തുക. , നാഗരൂട്ട് നടത്തുക,പുള്ളുവരെ കൊണ്ട് പാടിക്കുക, തുടങ്ങിയ വഴിപാടുകൾ നടത്തുക. നവഗ്രഹക്ഷേത്രത്തിൽ രാഹുകേതുകൾക്ക് അർച്ചന നടത്തുക. ഗണപതി പ്രീതി വരുത്തുന്നത് വഴി കേതുദോഷം കുറയും ചാമുണ്ഡീ ഭദ്രകാളി പ്രീതിയും നവാക്ഷരീ മന്ത്രജപവും കേതു ദോഷത്തിന് ഉത്തമം . ഗരുഢയന്ത്രധാരണം, രാഹു കേതു നവഗ്രഹഅക്കപട യന്ത്രധാരണം ഇവയും ഗുണകരം.

ജ്യോതിഷരത്നം വേണു മഹാദേവ്
9847575559

Previous post ഈ നക്ഷത്രക്കാരെ സൂക്ഷിക്കണം, തരം കിട്ടിയാൽ ‘വിശ്വാസ വഞ്ചന’ കാട്ടാൻ സാധ്യതയുള്ളവർ ഇക്കൂട്ടർ
Next post പണം കൈയിൽ നിൽക്കുന്നില്ലേ? വരുന്നത് പോലെ പോകുന്നോ; കാരണം വീട്ടിലെ ഈ ദോഷങ്ങളാകാം