രാശിമാറ്റം: ഇക്കുറി ഈ നാളുകാർക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ശുഭ കാര്യങ്ങൾ വന്നു ചേരും
ജ്യോതിഷവശാൽ ഗ്രഹങ്ങൾ കൃത്യമായ ഇടവേളകളിൽ രാശിമാറുന്നുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റം വ്യക്തികളിൽ നല്ലതും ചീത്തയുമായ അവസരങ്ങൾ സൃഷ്ടിക്കും. രാശിമാറ്റം കാരണം ചില നക്ഷത്രക്കാർക്ക് ഇപ്പോൾ വളരെ നല്ല സമയമാണ്. ഈ സമയത്ത് ഒട്ടും പ്രതീക്ഷിക്കാത്ത ശുഭകാര്യങ്ങൾ അവരുടെ ജീവിതത്തിലേയ്‌ക്ക് വന്നുചേരുന്നു. ഈ നക്ഷത്രക്കാർ ആരൊക്കെയാണെന്നും ഇവരുടെ ജിവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് വന്നുചേരാൻ പോകുന്നതെന്നും നോക്കാം.
അശ്വതി
ഉപരിപഠനം, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട് വളരെ നല്ല സമയം. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ഉയർച്ച ഉണ്ടാകും. ലോണുകൾ ലഭിക്കും. സന്തോഷവാർത്ത നിങ്ങളെ തേടിയെത്തും.
ഭരണി
ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം, സാമ്പത്തികം മെച്ചപ്പെടും, പ്രണയകാര്യങ്ങളിൽ തടസങ്ങളുണ്ടാകും, മാനസിക സമ്മർദം കൂടും. വർഷങ്ങളായി കേൾക്കാനാഗ്രഹിക്കുന്ന ശുഭവാർത്തകൾ കേൾക്കും.
രോഹിണി
വാഹനം, വീട് തുടങ്ങിയവ മോടിപിടിപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പഠനം, കല എന്നിവയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികമായി അനുകൂലമായ സമയം.
YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട് ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?
തിരുവാതിര
ആത്മവിശ്വാസം വർദ്ധിക്കും, തൊഴിലിൽ മാറ്റം വന്നേക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. സാമ്പത്തിക ഉയർച്ചയുണ്ടാകും.
പുണർതം
സാമ്പത്തികം വർദ്ധിക്കും. തൊഴിലിലെ ശത്രുക്കളെ മറികടന്ന് ഉന്നത സ്ഥാനത്തെത്തും. മാനസിക ക്ലേശം വളരെ കൂടുതലായിരിക്കും. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കുക. പല സ്രോതസുകളിൽ നിന്നും പണം ലഭിക്കും. ശത്രുക്കളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന പ്രശ്നങ്ങൾ കുറയും. അപ്രതീക്ഷിതമായി ശുഭ കാര്യങ്ങൾ സംഭവിക്കും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്