കലണ്ടർ നോക്കാതെ തന്നെ രാഹുകാലം കണ്ടുപിടിക്കാൻ ചില എളുപ്പവഴികളുണ്ട്‌

ഏതു നല്ല കാര്യം ചെയ്യാനും രാഹുകാലം ഒഴിവാക്കുന്ന ശീലം ഇപ്പോൾ പരക്കേ ഉണ്ട്‌. നേരത്തേ കേരളീയർക്കിടയിൽ രാഹുകാലത്തിന്‌ ഇത്രയും പ്രചാരമില്ലായിരുന്നു. തമിഴ്നാട്ടിലാണു രാഹുകാലത്തിനു കൂടുതൽ പ്രചാരം ഉണ്ടായിരുന്നത്‌. തമിഴ്‌ സ്വാധീനം മൂലം രാഹുകാലം നോക്കൽ കേരളത്തിലും വ്യാപിച്ചു. വിവാഹം ഉൾപ്പെടെയുള്ള ശുഭകാര്യങ്ങൾക്കു മുഹൂർത്തം നോക്കുമ്പോൾ രാഹുകാലം ഒഴിവാക്കണമെന്നു മുഹൂർത്തപദവി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മുഹൂർത്തഗ്രന്ഥങ്ങളൊന്നും കാര്യമായി പറയുന്നില്ല. എങ്കിലും രാഹുകാലം ഇന്ന്‌ കേരളീയർക്കിടയിലും പിടിമുറുക്കിയിരിക്കുന്നു.

ദിനത്തില്‍ ഏതാണ്ട്‌ ഒന്നരമണണിക്കൂര്‍ ദൈര്‍ഘ്യമുള്ള രാഹുകാലം പണ്ടുകാലം മുതല്‍ക്കേ ആചരിച്ചുവരുന്നുതായി തെളിവുകളുണ്ട്‌. രാഹു കളവിനെ പ്രതിനിധീകരിച്ചുന്നതുകൊണ്ട്‌, ദൂരയാത്ര ചെയ്യുമ്പോള്‍ കള്ളന്മാരില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാകാനിടയുള്ളതുകൊണ്ടാണ്‌ രാഹുകാലത്തില്‍ യാത്രയാരംഭിക്കരുതെന്ന്‌ പറയുന്നത്‌. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സ.പി.രാമസ്വാമി അയ്യരുടെ രാഹുകാലാചരണം വളരെ പ്രസിദ്ധമാണ്‌. ഇത്‌ കേരളത്തില്‍ രാഹുകാലാചരണത്തിന്‌ പ്രാധാന്യം കൈവരാന്‍ കാരണമായിട്ടുണ്ടെന്ന്‌ ചരിത്രപണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. കപടത, ചീത്തവഴികള്‍, കുണ്ടുകുഴികള്‍, വിഷവൃക്ഷങ്ങള്‍, ചൊറി, പല്ലി, പുഴ, ചിലന്തി, പഴുതാര, മുള്ളല്‍, പട്ടി, വ്രണങ്ങള്‍, കൈവിഷം, സര്‍പ്പങ്ങള്‍ തുടങ്ങിയ ഭയപ്പെടുത്തുന്ന വസ്തുക്കളുടെ പ്രതിനിധിയായാണ്‌ രാഹുവിനെ കണക്കാക്കുന്നത്‌. അതുകൊണ്ടാണ്‌ രാഹുവിനെ ശുഭപര്യവസാനം കുറിക്കേണ്ട കാര്യങ്ങളുടെ ആരംഭത്തിന്‌ ഒഴിവാക്കുന്നതിന്റെ കാരണമെന്ന്‌ മനസ്സിലാക്കാം.

  1. ഓരോ ദിവസവും ഒന്നര മണിക്കൂർ ആണു രാഹുകാലം. ഇത്‌ ഓരോ ആഴ്ചയും വ്യത്യസ്‌തമാണ്‌. ഞായർ മുതൽ ശനി വരെ ഓരോ ദിവസത്തെയും രാഹുകാലം നോക്കാനുള്ള എളുപ്പവഴിയായി ഒരു ഈരടി ഉണ്ട്‌.

”നാലര ഏഴര മൂന്നിഹ പിന്നെ പന്ത്രണ്ടൊന്നര പത്തര നവമേ…” എന്നതാണ്‌ ആ ശ്ലോകാർധം.

ഇതനുസരിച്ച്‌ ഞായറാഴ്ച രാഹുകാലം തുടങ്ങുന്നത്‌ വൈകുന്നേരം 4.30-ന്‌.
തിങ്കളാഴ്ച രാവിലെ 7.30-ന്‌.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3.00-ന്‌.
ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.00-ന്‌.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 1.30-ന്‌.
വെള്ളിയാഴ്ച രാവിലെ 10.30-ന്‌.
ശനിയാഴ്ച രാവിലെ 9.00-ന.

ഇതിൽ ഓരോ ദിവസവും പറഞ്ഞിരിക്കുന്ന സമയത്തു തുടങ്ങുന്ന രാഹുകാലം ഒന്നര മണിക്കൂറിനു ശേഷം സമാപിക്കും. സൂര്യോദയവും അസ്‌തമയവും രാവിലെയും വൈകുന്നേരവും കൃത്യം 6.00 മണിക്കു നടക്കുന്ന ദിവസങ്ങളിലേക്കുള്ളതാണ്‌ ഈ കണക്ക്‌. ഉദയാസ്‌തമയ സമയങ്ങളിൽ മാറ്റം വരുന്നതിനനുസരിച്ച്‌ രാഹുകാലം തുടങ്ങുന്നതിലും മാറ്റം വരും.

Previous post ജ്യോതിഷ വിശ്വാസ പ്രകാരം വീട്ടിൽ ഒരു ’ഓടക്കുഴൽ’ സൂക്ഷിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?
Next post ശകുനങ്ങൾ പറയുന്നതെന്ത്‌? ശകുനപ്പിഴയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾ