2026 ഒക്ടോബർ 19-25: ഗൾഫ് പ്രവാസികൾക്കുള്ള സമ്പൂർണ വാരഫലം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാർക്ക് ഈ ആഴ്ച പ്രവാസലോകത്ത് വലിയ തൊഴിൽ നേട്ടങ്ങളും വിജയങ്ങളും കൈവരിക്കാൻ സാധിക്കും. ശത്രുക്കളുടെ ശല്യം കുറയുകയും നിങ്ങളുടെ ഔചിത്യത്തോടെയുള്ള തീരുമാനങ്ങൾ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യും. നാട്ടിൽ വസ്തുവകകൾ വാങ്ങുന്നതിനും പൂർവ്വിക സ്വറ്റുകൾ കൈവശം വന്നുചേരുന്നതിനും ഉള്ള യോഗം കാണുന്നുണ്ട്. മറ്റുള്ളവരുടെ എതിർപ്പുകളെ എളുപ്പത്തിൽ അതിജീവിക്കാൻ കഴിയും. സന്താനഭാഗ്യവും കുടുംബത്തിൽ ഐശ്വര്യവും നിറയും. വിദേശത്ത് ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്നും കടബാധ്യതകളിൽ നിന്നും മോചനം ലഭിക്കും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം.

  • ഭാഗ്യദിനങ്ങൾ: വ്യാഴം, വെള്ളി
  • ഭാഗ്യ നിറം: മഞ്ഞ, സ്വർണ്ണ നിറം
  • ഭാഗ്യ സംഖ്യ:3, 7

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് പ്രവാസികൾക്ക് ഈ ആഴ്ച ഈശ്വരാനുഗ്രഹം പൂർണ്ണമായി ലഭിക്കുന്ന തികച്ചും അനുഗ്രഹീതമായ കാലയളവാണ്. ഗൾഫിൽ പുതിയ വാഹനമോ സൗഭാഗ്യങ്ങളോ സ്വന്തമാക്കാൻ യോഗമുണ്ട്. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന ചെറിയ താളപ്പിഴകളും തെറ്റിധാരണകളും മാറി കിട്ടും. ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരുന്ന ധനം തക്കസമയത്ത് കൈവശം വന്നുചേരും. ദൈവിക കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ താല്പര്യം കാണിക്കും. സമൂഹത്തിലും ജോലിസ്ഥലത്തും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാൻ സാധിക്കും. മുൻപ് നഷ്ടപ്പെട്ടു എന്ന് കരുതിയ പല സൗഭാഗ്യങ്ങളും തിരികെ ലഭിക്കുന്ന സന്തോഷകരമായ ആഴ്ചയാണിത്.

  • ഭാഗ്യദിനങ്ങൾ: ബുധൻ, വെള്ളി
  • ഭാഗ്യ നിറം:നീല, കറുപ്പ്
  • ഭാഗ്യ സംഖ്യ: 6, 8

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

കുംഭക്കൂറുകാർക്ക് ഈ ആഴ്ച കുടുംബത്തിലും പ്രവാസലോകത്തും ചില അപസ്വരങ്ങളും ടെൻഷനുകളും ഉണ്ടാകാനിടയുണ്ട്.ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരും.ആലോചിക്കാതെ എടുക്കുന്ന പെട്ടെന്ന് ചാടിയുള്ള തീരുമാനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും.മറ്റുള്ളവർക്ക് നൽകിയ സഹായ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല. ചെറിയ അസുഖങ്ങളെയും ശാരീരിക ബുദ്ധിമുട്ടുകളെയും ഒരു കാരണവശാലും അവഗണിക്കരുത്. അനാവശ്യ തർക്കങ്ങളിൽ ഇടപെട്ട് ധനനഷ്ടം വരാതെ നോക്കുക.ജീവിതപങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരമാവധി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക.

  • ഭാഗ്യദിനങ്ങൾ:തിങ്കൾ, ശനി
  • ഭാഗ്യ നിറം: കറുപ്പ്, നീല
  • ഭാഗ്യ സംഖ്യ: 4, 8

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനക്കൂറ് പ്രവാസികൾ ഈ ആഴ്ച മനസ്സിനെ അലട്ടുന്ന അനാവശ്യ ചിന്തകളും ആകുലതകളും ഒഴിവാക്കുക.സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ കരുതൽ വേണം.ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ ചില അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.നിങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ശ്രമിച്ചേക്കാം, അതിനാൽ ജാഗ്രതൈ!സഹപ്രവർത്തകരുമായി അകൽച്ച വരാതെ സൂക്ഷിക്കുക. നാട്ടിൽ സ്ഥലം സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില കാലതാമസങ്ങൾ നേരിടാം. മുന്നിൽ വന്നുചേരുന്ന സുവർണ്ണ അവസരങ്ങൾ വേണ്ടവിധം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് വിഷമിക്കേണ്ടി വരും. പ്രാർത്ഥനകളിലൂടെയും ആത്മവിശ്വാസത്തിലൂടെയും മുന്നേറുക.

  • ഭാഗ്യദിനങ്ങൾ: വ്യാഴം, ഞായർ
  • ഭാഗ്യ നിറം: മഞ്ഞ, പിങ്ക്
  • ഭാഗ്യ സംഖ്യ:3, 7
Previous post നവരാത്രിയുടെ പവിത്രമായ ദിനരാത്രങ്ങൾ: 2026 ഒക്ടോബർ 20, ചൊവ്വാഴ്ച – 27 സമ്പൂർണ്ണ ജന്മനക്ഷത്ര ഫലങ്ങൾ