സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 നവംബര്‍ 20 മുതല്‍ 26 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കര്‍മരംഗത്ത് സമാധാനമുണ്ടാകും. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വ്യവഹാരാദി കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുകയില്ല. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കര്‍മരംഗത്ത് കഷ്ടപ്പാടുകള്‍ വരുന്നതാണ്. മനോഗതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ആലോചിച്ച് മനസ്സ് വ്യാകുലപ്പെടും. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുചേരും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാവിജയം കൈവരിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമല്ല. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. ഈശ്വരകാരുണ്യം കൊണ്ട് അപകടങ്ങളില്‍നിന്ന് രക്ഷപ്പെടും.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, മോണരോഗമാണത്, ചികിത്സിച്ചില്ലെങ്കിൽ പല്ല് കൊഴിഞ്ഞു പോകാം | Gum Disease Treatment
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹത്തില്‍നിന്ന് അകന്ന് കഴിയേണ്ടിവരും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പ്രവൃത്തിയില്‍ വിജയമുണ്ടാകും. ഭൂസ്വത്ത് ലഭിക്കും. ധാര്‍മികവും ആത്മീയവുമായ കാര്യങ്ങളില്‍ ഇടപെടും. മന്ദഗതിയിലായ കച്ചവടം വികസിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവൃത്തിസ്ഥാനത്ത് തസ്‌കരശല്യമുണ്ടാകും. വിലപ്പെട്ട രേഖകള്‍ കൈവശം വരും. മതപരമായ കര്‍മങ്ങളില്‍ പങ്കുകെള്ളും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. മകളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പഠനകാര്യങ്ങളില്‍ ഉന്നതവിജയം കൈവരിക്കും. ജ്യേഷ്ഠസഹോദരനുമായി പിണങ്ങി നില്‍ക്കേണ്ടിവരും. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിവാസത്തിന് യോഗമുണ്ട്. ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് സാമ്പത്തിക പുരോഗതിയുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മൂന്നാറിൽ ചൂളംവിളിച്ചോടിയ തീവണ്ടികൾ 99 ലെ പ്രളയത്തിൽ ‘ഒലിച്ചു പോയതിന്റെ’ 100 വർഷങ്ങൾ, സായിപ്പന്മാർ മൂന്നാറിനോട് ചെയ്തത്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം സംഭവിക്കും. തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും. കരാറുപണിക്കാര്‍ക്കുള്ള ധനാഗമത്തിന് കാലതാമസം വരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ബിസിനസ്സില്‍ പണം നഷ്ടപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും അനുമോദനവും ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ യോഗമുണ്ട്. കുടുംബജീവിതം സുഖകരമായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സമയക്കുറവ് കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. ഉദ്ദിഷ്ടകാര്യം സാധിക്കും. വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ഞങ്ങളുടെ MLA Mathew T Thomas എന്ത് ചെയ്തു?തിരുവല്ലയിൽ വികസനമുണ്ടോ? തിരുവല്ലക്കാർ പ്രതികരിക്കുന്നു Keralasabdam Public Opinion
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി അനുകൂലമെങ്കിലും മനസ്സുഖം കുറയും. കാര്യതടസ്സവും അനാവശ്യ ചെലവുകളും വന്നുചേരും. സന്താനങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകും. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്. പ്രശസ്തിയും പണവും ലഭിക്കും. പിതാവുമായി അഭിപ്രായഭിന്നത ഉണ്ടാകും. ബന്ധുജനങ്ങളുടെ വിവിധ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധാര്‍മികവും ആത്മീയവുമയ പ്രവൃത്തിയിലേര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. പ്രവൃത്തിസമയത്ത് സഹപ്രവര്‍ത്തകരുമായി യോജിപ്പുണ്ടാകും. ദൈവികകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, 40 വർഷമായി പ്രണയം അംബാസിഡർ കാറിനോട്, വിജയൻ ചേട്ടൻ വൈറലാണ്