സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 ഇടവ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വാക്കുകൾ കൊണ്ട് ആരെയും കുത്തിനോവിക്കരുത്. പ്രായോഗികമായ സമീപനം സ്വീകരിക്കണം. കുടുംബാംഗങ്ങളുടെ പിന്തുണ കുറയും. പ്രിയപ്പെട്ട ചില വ്യക്തികൾ അകന്ന് പോകും. യാത്രകൾ ഫലപ്രദമാകും. ദാമ്പത്യ ബന്ധത്തിൽ പരസ്പര ധാരണ ശക്തമാകും. സന്താനങ്ങളുടെ ജീവിതത്തിൽ പുരോഗതി കാണപ്പെടും. ഉന്നതരുമായി തർക്കത്തിന് പോകരുത്. ജോലിസ്ഥലത്ത് അച്ചടക്കത്തോടെ മുന്നോട്ട് പോകുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദാമ്പത്യത്തിൽ തർക്കങ്ങളും പിരിമുറുക്കങ്ങളും നേരിടേണ്ടി വരാം. ഈഗോ ക്ലാഷുകൾ ഒഴിവാക്കണം. ചുറ്റുമുള്ള ആളുകൾ തെറ്റിദ്ധരിക്കുന്നത് കാരണം ചില പ്രശ്‌നങ്ങൾ ഉണ്ടാകാം. അമ്മയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. ഭൂമിവാങ്ങും. ആഡംബരവസ്തുക്കൾ സ്വന്തമാക്കും. വളരെയധികം ഉത്സാഹത്തോടെ കഠിനാധ്വാനം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിക്കയറ്റം ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലിയിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. സഹോദരങ്ങളുമായി തെറ്റിദ്ധാരണകൾ ഉണ്ടാകാം. ഈശ്വരാധീനവും ഭാഗ്യവും ലഭിക്കും. കുടുംബാംഗങ്ങളിൽ ഒരാൾക്ക് വിദേശത്തേക്ക് പോകാൻ അവസരം ലഭിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും. ശത്രുക്കൾക്ക് മുൻതൂക്കം ലഭിക്കും. മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനാക്കുന്ന പ്രവർത്തികൾ ഒഴിവാക്കണം. സൗഹൃദബന്ധം നേട്ടങ്ങൾ സമ്മാനിക്കും. ജോലി സംബന്ധമായി ചില യാത്രകൾ ചെയ്യേണ്ടിവരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദീർഘകാലമായുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും. നല്ല സുഹൃത്തുക്കളെ ലഭിക്കും. സ്വാധീനമുള്ള ചില ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യും, ജോലിയിൽ വളരെയധികം പുരോഗതി കൈവരിക്കാൻ സാധിക്കും. വാഹനം മാറ്റി വാങ്ങും, സാമ്പത്തികമായി സമയം നല്ലതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടും. അഹങ്കാരത്തോടെ പെരുമാറുന്നത് പങ്കാളിയെ നോവിക്കും. ജോലിസ്ഥലത്ത് മുതിർന്നവരിൽ നിന്ന് പിന്തുണ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സർക്കാർ ജോലിക്കുള്ള ശ്രമം സഫലമാകും. ജോലിയിൽ പുരോഗതി, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും. ജോലിയിൽ മുഴുകി കുടുംബാംഗങ്ങളെ അവഗണിക്കുന്നത് ഗൃഹാന്തരീക്ഷത്തിൽ പിരിമുറുക്കം സൃഷ്ടിക്കും. ബഹുമതിയും ചില സമ്മാനങ്ങളും ലഭിക്കും. എതിരാളികൾ നിഷ്പ്രഭരാകും. കാരുണ്യപ്രവർത്തനങ്ങൾ വഴി സമൂഹത്തിൽ പ്രാധാന്യം വർദ്ധിക്കും. ധനപരമായി നേട്ടങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാത്തതിനാൽ ചില പ്രശ്‌നങ്ങൾ വന്നേക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിയിൽ സംതൃപ്തിയോടെ മുന്നോട്ട് പോകാനാകും. ബഹുമാനവും പ്രശസ്തിയും ലഭിക്കും. തീർത്ഥാടനത്തിന് അവസരമുണ്ടാകും. വിലപിടിപ്പുള്ള വസ്തുക്കൾ, ഭൂമി എന്നിവ കൈമാറ്റം ചെയ്യും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പിതാവുമായുള്ള ബന്ധം അൽപ്പം വഷളാകും. മതപരമായ ചടങ്ങുകൾക്ക് മുന്നിട്ടിറങ്ങുകയോ അതിൽ പങ്കാളിയാകുകയോ ചെയ്യും. ഈശ്വരാധീനവും ഭാഗ്യവും വർദ്ധിക്കും. വിദേശ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന വ്യക്തികൾക്ക് അസുലഭമായ നേട്ടങ്ങൾ കരഗതമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തികമായ നേട്ടങ്ങൾക്ക് കഠിനാധ്വാനം ചെയ്യും. സുഹൃത്തുക്കളുമായുള്ള ബന്ധം ശക്തമാകും. മടിയും അലസതയും വർദ്ധിക്കും. ശുഭചിന്ത വേണം. എവിടെയും ഉൾവലിഞ്ഞു നിൽക്കുന്ന രീതി കൂടുതൽ ശക്തമാകും. ആരോഗ്യപ്രശ്നങ്ങൾ അലട്ടും. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ശല്യം ചെയ്യും. വകുപ്പുതല അന്വേഷണം നേരിടുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. കർമ്മരംഗത്ത് ആഗ്രഹിക്കുന്ന പുരോഗതി നേടുന്നതിന് കാലതാമസം നേരിടാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കഠിനാധ്വാനവും നിശ്ചയദാർഢ്യവും ജോലിയിൽ നേട്ടം സമ്മാനിക്കും. പ്രവൃത്തികൾക്ക് അംഗീകാരം ലഭിക്കും. ജനപ്രീതി വർദ്ധിക്കും. സമൂഹത്തിൽ ഉന്നത പദവികൾ ലഭിക്കും. ദാമ്പത്യത്തിൽ അസ്വസ്ഥതകൾ ശക്തമാകും. ജീവിതപങ്കാളിയുടെ പെരുമാറ്റം രോഷാകുലരാക്കും. പങ്കാളിത്തബിസിനസിൽ ബന്ധം വഷളാകും. മികച്ചൊരു വിവാഹാലോചന വരും. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരിക്കണം. സാമ്പത്തികമായി ഏറെ നല്ല കാലമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എതിരാളികൾ എത്ര ശക്തരായാലും പരാജയപ്പെടും. പോരാട്ട വീര്യം ശക്തമാകും. തൊഴിൽ രംഗത്ത് വിജയം വരിക്കും. ശരിയായ വഴി പിന്തുടരും. എല്ലാക്കാര്യത്തിനും ഒരു ചിട്ടയുണ്ടാക്കും. വ്യവഹാരങ്ങൾ അനുകൂലമായി കലാശിക്കും. സർക്കാറിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും. വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടയ്ക്കും. സന്താനങ്ങൾക്ക് നേട്ടം ലഭിക്കും. മത്സര പരീക്ഷകളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാർക്കും യാത്രകൾ ഗുണകരമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സംസാരം, പെരുമാറ്റം എന്നിവയിൽ ജാഗ്രത വേണം. പുതിയ കാര്യങ്ങൾ പഠിക്കാൻ താല്പര്യമുണ്ടാകും. ആത്മീയമായ ജിജ്ഞാസ കൂടുതലായിരിക്കും. ഗർഭിണികൾ കൂടുതൽ ജാഗ്രത പുലർത്തണം. കർമ്മ രംഗത്ത് അനുകൂലമായ ഫലങ്ങൾ ലഭിക്കും. വിജയം നിലനിറുത്താൻ വ്യത്യസ്ത ശൈലികൾ പ്രാവർത്തികമാക്കണം. സാമ്പത്തികമായി സമയം ഗുണകരമാണ്. ജോലി അന്വേഷിക്കുന്നവർക്ക് നാട്ടിൽ തൊഴിൽ കിട്ടും. ഇപ്പോഴത്തെ നിക്ഷേപങ്ങൾ വൻ നേട്ടങ്ങൾ നൽകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രശസ്തി വർദ്ധിക്കും. കുടുംബാംഗങ്ങളെ മോശക്കാരാക്കി സംസാരിക്കരുത്. ചില സ്വന്തക്കാർ അകലം പാലിക്കും. അവിവാഹിതരായവർക്ക് നല്ല ചില വിവാഹാലോചനകൾ വരും. അമ്മയുടെ ആരോഗ്യം മോശമാകാൻ സാധ്യത. വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങി വീട്ടിലെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനാകും. അഹന്തയും അമിതമായ ആത്മവിശ്വാസവും ദോഷം ചെയ്യും. കഠിനാധ്വാനം ജോലിയിൽ വിജയം നൽകും. ദാമ്പത്യജീവിതം സമ്മർദ്ദരഹിതമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധൈര്യവും ഊർജ്ജസ്വലതയും വർദ്ധിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. തൊഴിൽ രംഗത്ത് കുതിച്ചുചാട്ടം നടത്തും. സർഗ്ഗപരമായ കഴിവ് വികസിക്കും. പ്രായോഗികത ഗുണം ചെയ്യും. കോടതി നടപടികൾ അനുകൂലമായി വരും. ഭൂമി സംബന്ധമായ രേഖകൾ ലഭിക്കും. സഹോദര ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കും. ഏറ്റെടുത്ത എല്ലാ ജോലികളും കാര്യക്ഷമമായി യാഥസമയം പൂർത്തിയാക്കും. ഏകാഗ്രത വർദ്ധിക്കും.