സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മകരമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബസ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കും. ജീവിതനിലവാരം മെച്ചപ്പെടും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പുതിയ ജോലിയോ, സ്ഥാനക്കയറ്റമോ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ദീർഘകാലമായുള്ള ചില ആഗ്രഹങ്ങൾ സഫലമാകും. സ്ത്രീസുഖം, വസ്ത്രലാഭം എന്നിവയ്ക്ക് യോഗമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങൾ നിലനില്‍ക്കുന്നവര്‍ക്ക് മോശം അനുഭവങ്ങളിൽ നിന്ന് മോചനം നേടാനാകും. ദാമ്പത്യം ഭദ്രമാകും. സംഗീതം, കലാരംഗത്ത് താല്പര്യം കൂടും. സന്താനങ്ങളെക്കുറിച്ച് നല്ല വാർത്തകൾ ലഭിക്കും. സ്ത്രീകള്‍ കാരണം കലഹവും അപമാനവും ധന നാശവും ഉണ്ടാകാം. കുടുംബജീവിതം സന്തോഷകരമാകും. ഭദ്രകാളിക്ക് കുങ്കുമാർച്ചന, സർപ്പദേവതകൾക്ക് നൂറുംപാലും ഭാഗ്യസൂക്തഅർച്ചന എന്നിവ നടത്തുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വസ്ത്രാഭരണ ലാഭം ഉണ്ടാകും. ഗൃഹത്തിൽ വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ നടക്കും. മന:സുഖം, സ്ത്രീസുഖം എന്നിവ അനുഭവിക്കും. സന്താനങ്ങൾ വഴി സന്തോഷം അനുഭവിക്കും. പ്രതീക്ഷകൾക്ക് മങ്ങൽ സംഭവിക്കും. വിലയേറിയ ഗൃഹോപകരണങ്ങൾ വാങ്ങും. രോഗക്ലേശം, വര്‍ദ്ധിച്ച ചെലവുകള്‍, കാര്യതടസ്സം എന്നിവ ഒഴിയില്ല. ചെറിയ ആപത്തിന് സാദ്ധ്യതയുള്ളതിനാല്‍ ചെയ്യുന്ന എല്ലാകാര്യങ്ങളിലും അശ്രദ്ധ ഒഴിവാക്കണം. വിശാല മനസ്കത മറ്റുള്ളവർ ചൂഷണം ചെയ്യാനിടയുണ്ട്. മതവിശ്വാസം ശക്തമാകും. ആഗ്രഹം സഫലമാക്കാൻ കഠിനമായി ശ്രമം തുടരും. വിദേശ ഗുണം വർദ്ധിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. ഓം നമോ നാരായണായ ജപിച്ച് വിഷ്ണുപ്രീതി നേടണം. ജന്മനാളിൽ ഹനുമാന് വെറ്റിലമാല ചാർത്തുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുഭകരമായ അനുഭവങ്ങൾ വർദ്ധിക്കും. ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുക്കും ഏറ്റെടുത്ത ജോലികൾ യഥാസമയം പൂർത്തിയാകും. മാനസിക സമാധാനവും സന്തോഷവും ലഭിക്കും. ധനപരമായി മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. സ്ത്രീകള്‍ വഴി ഉപദ്രവങ്ങളുണ്ടാകാം. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മെച്ചപ്പെട്ട സഹകരണം ലഭിക്കും. ശത്രുഭയം ഒഴിയില്ല. ഔദ്യോഗികരംഗത്ത് മേലധികാരികളില്‍ നിന്ന് പല തരം ആനുകൂല്യങ്ങൾ ലഭിക്കും. വീട്ടിൽ നല്ല അന്തരീക്ഷം ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കാര്യജയം, ഗൃഹോപകരണലാഭം സന്താനങ്ങൾക്ക് നേട്ടങ്ങൾ തുടങ്ങിയവ ഉണ്ടാകാം. മാനഹാനിക്ക് സാദ്ധ്യതയുണ്ട്. ദുർഗ്ഗാപ്രീതിക്ക് കടുംപായസവും അർച്ചനയും നടത്തി പ്രാർത്ഥിക്കണം.

YOU MAY ALSO LIKE THIS VIDEO, 1000 വർഷങ്ങൾക്ക്‌ മുൻപ്‌ ഒറ്റ രാത്രികൊണ്ട്‌ ‘ഭൂതങ്ങൾ നിർമിച്ച’ ഇന്ത്യയിലെ ഒരു അത്ഭുത ക്ഷേത്രം, അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ്‌ വിസ്മയം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ സംരംഭങ്ങൾ വിജയം വരിക്കും. ധനാഗമനം പ്രതീക്ഷിക്കാം. പ്രണയപ്രതീക്ഷകൾ പൂവണിയാൻ നല്ല സാദ്ധ്യത കാണുന്നു. ഓഹരി വിപണിയിൽ മികച്ച നേട്ടം കൈവരിക്കും. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയ ലഭിക്കാൻ യോഗമുണ്ട്. ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ഒട്ടും അശ്രദ്ധ പാടില്ല. ഉദരസംബന്ധമായ അസുഖങ്ങൾ വരാതെ നോക്കണം. ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങള്‍ വിടാതെ പിൻതുടരും. ചില ശത്രുക്കൾ മിത്രങ്ങളാകും. തെറ്റിദ്ധരണകൾ പരിഹരിക്കുന്നത് അകല്‍ച്ചയ്ക്ക് മാറ്റം ഉണ്ടാക്കും. സ്ത്രീകള്‍ കാരണം ഉപദ്രവങ്ങള്‍, സുഖഹാനി, മന:ക്ലേശം എന്നിവ നേരിടും. യാത്രാക്ലേശം വർദ്ധിക്കും. ദേഹക്ഷതം വരാതെ സൂക്ഷിക്കണം. വിദേശ യാത്രയ്ക്ക് ഒരുക്കം തുടങ്ങും. ശാസ്താവിനും ശിവനും ദുർഗ്ഗയ്ക്കും യഥാശക്തി വഴിപാടുകൾ നടത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബസുഖം വർദ്ധിക്കും. സാഹസിക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറണം. എടുത്തുചാട്ടം നിയന്ത്രിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠ വർദ്ധിക്കും. ചികിത്സയുടെ ഭാഗമായി കൂടുതൽ പണം ചെലവഴിക്കും. കുടുംബസ്വത്ത് കൈവശം വന്നുചേരും. ബന്ധുജനങ്ങൾ വഴി നേട്ടങ്ങൾ ലഭിക്കും. സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. സ്വര്‍ണ്ണാഭരണങ്ങൾ ലഭിക്കും. തീർത്ഥാടനം നടത്തും. ഉന്നതസ്ഥാനപ്രാപ്തി, ഏറ്റെടുക്കുന്ന വിവിധ കാര്യങ്ങളിൽ വിജയം, ശത്രുനാശം തുടങ്ങിയ ഉണ്ടാകും. സന്താനങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. ഉദ്ദേശിച്ച ചില കാര്യങ്ങള്‍ യഥാസമയം സാധിക്കും. വിദേശത്ത് ചില കാര്യങ്ങള്‍ സാധിക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകും. ഉത്കണ്ഠ, രോഗാരിഷ്ടത തുടങ്ങിയവ ബുദ്ധിമുട്ടിക്കും. വിഷ്ണുവിന് പാൽപ്പായസം, ശിവന് ജലധാര, ദേവിക്ക് കുങ്കുമാർച്ചന എന്നിവ നടത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജീവിതം ഐശ്വര്യപൂർണ്ണമാകും. പുരോഗതിക്കുള്ള തടസ്സങ്ങൾ നീങ്ങും. ഉന്നത ഉദ്യോഗസ്ഥരുടെ സമ്പൂർണ്ണ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. വരുമാനത്തിൽ നല്ല വർദ്ധന ഉണ്ടാക്കാനാകും. മികച്ച നിക്ഷേപങ്ങൾ നടത്തുന്നതിൽ വിജയം വരിക്കും. യാത്രകൾ വഴി നേട്ടം കൈവരിക്കും. സഹോദരങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. മോശം കൂട്ടുകെട്ടുകൾ ദോഷം ചെയ്യും. സമൂഹത്തിൽ പ്രതാപവും സ്വാധീനവും ഉണ്ടാകും. പ്രിയപ്പെട്ട ബന്ധുക്കളുമായി സംഗമിക്കും. അധികാരമുളള പദവികൾ, സന്താന ലാഭം, സന്താന സുഖം , അര്‍ത്ഥലാഭം തുടങ്ങിയവ ഉണ്ടാകും. എന്നാല്‍ രോഗാരിഷ്ടത, ദ്രവ്യനാശം, ദാമ്പത്യക്ലേശം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ ചെറിയ പ്രയാസങ്ങൾ ഉണ്ടാകാം. മുരുകന് പഞ്ചാമൃതം, ശാസ്താവിന് നീരാജനം രക്തപുഷ്പാഞ്ജലി അർച്ചന കുങ്കുമാർച്ചന എന്നിവ നടത്തുക.

YOU MAY ALSO LIKE THIS VIDEO, നടന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക്‌ Baby Walker കൊടുക്കുന്നവർക്ക്‌ അറിയാമോ അതിനു പിന്നിലെ വലിയ അപകടം?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കഠിനാദ്ധ്വാനത്തിന് അർഹമായ പരിഗണനയും ഫലവും ലഭിക്കും. സുഖാനുഭവങ്ങൾ വർദ്ധിക്കും. ധനലാഭം പ്രതീക്ഷിക്കാം. ശത്രുക്കൾ പരാജയപ്പെട്ടെന്ന് അറിയും. അർഹിക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കും. വസ്ത്രലാഭം ഉണ്ടാകും. കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മാനഹാനിക്ക് സാദ്ധ്യത കൂടുതലാണ്. ദുഷ്ടന്മാരുമായുള്ള സംസര്‍ഗ്ഗത്തിലൂടെ ദുരിതങ്ങള്‍ ഉണ്ടാകാം. ഉദരരോഗം വഷളാകാതെ നോക്കണം. മംഗളകർമ്മത്തിനായി ഉറ്റ ബന്ധുക്കൾ ഒത്തുചേരും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർ അതിൽ വിജയിക്കും. ബിസിനസ്സിൽ നല്ല രീതിയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. പഴയ ചില സുഹൃത്തുക്കളെ യാദൃശ്ചികമായി കണ്ടുമുട്ടാനാകും. ഗണപതിക്ക് കറുകമാല, ജന്മനാളിൽ ഗണപതി ഹോമം ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, പാൽപ്പായസം നടത്തുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്താൻ സാധിക്കും. അടുത്ത ചില ബന്ധുക്കളുമായി ദീർഘകാലത്തിന് ശേഷം ഒത്തുചേരും. കുടുംബസുഖം, മാനസിക സന്തോഷം ഇവ ഉണ്ടാകും. അപ്രതീക്ഷിതമായി ധാരാളം പണം ലഭിക്കും. ചെലവുകളിൽ കർശനമായ നിയന്ത്രണം പാലിക്കണം. വിവാഹക്കാര്യത്തിലെ തീരുമാനം നീണ്ടു പോകും. വീട് കൈമാറ്റം ചെയ്യാൻ ആലോചിക്കും. ഇഷ്മില്ലാത്ത ചില വ്യക്തികളുടെ സാന്നിധ്യം അലോസരങ്ങൾ സൃഷ്ടിക്കും. പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും. ശത്രുഭയം ഒഴിയില്ല. വസ്ത്രലാഭം, ഇഷ്ടഭക്ഷണലബ്ധി, ഐശ്വര്യം തുടങ്ങിയ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സർക്കാറിൽ നിന്നും പ്രതികൂല നടപടികൾക്ക് സാധ്യത കൂടുതലാണ്. ശനിയാഴ്ചകളിൽ നീരാജനം നടത്തുക. നാഗർ ക്ഷേത്രദർശനവും ഗണപതി ഹോമവും ഉത്തമം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആത്മവിശ്വാസം വർദ്ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കും. സാമ്പത്തിക ലാഭത്തിന് അനുകൂലമായ അവസരങ്ങളുണ്ടാകും. വരുമാനത്തിൽ സ്ഥിരമായി വർദ്ധനവുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ പുതിയ ജോലിവാഗ്ദാനമോ ലഭിക്കാം. ദാമ്പത്യത്തിൽ സുഖാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ബഹുമാനം വർദ്ധിക്കും. വസ്ത്രാഭരണലാഭം പ്രതീക്ഷിക്കാം. വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കും. ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങൾ നീക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ നേട്ടങ്ങള്‍, പലതരത്തിലുള്ള ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ശനയസുഖം, ഭോഗസുഖം. കുടുംബസുഖം ഇവ ഉണ്ടാകും. വാഗ്വിലാസം പ്രദർശിപ്പിക്കും. ആകർഷകമായ സംസാരം എവിടെയും സ്വീകാര്യത നൽകും. മാനസിക വിഷമങ്ങൾ ഒഴിയില്ല. ശത്രുശല്യം കുറയില്ല. വിലയേറിയ വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. ശിവ ക്ഷേത്രത്തിൽ കൂവളമാല, ജലധാര എന്നിവ നടത്തി പ്രാർത്ഥിക്കണം.

YOU MAY ALSO LIKE THIS VIDEO, നിർണായക നീക്കവുമായി Transport Minister K B Ganesh Kumar, ഇനി ലൈസൻസ്‌ അത്ര ഈസിയായി ആർക്കും കിട്ടില്ല

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വരുമാനം വർദ്ധിക്കും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഗൃഹത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകും. പുതിയ ജോലി കിട്ടാൻ സാദ്ധ്യതയുണ്ട്. യാത്ര ഒഴിവാക്കാൻ കഴിയില്ല. പരുഷമായ സംഭാഷണങ്ങൾ കാരണം ദോഷാനുഭവങ്ങൾ നേരിടേണ്ടി വരും. ജോലി സംബന്ധമായി പുരോഗതി കൈവരിക്കാൻ സാധിക്കും. സുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം കിട്ടും. ആഭരണ വസ്ത്രലാഭം, അര്‍ത്ഥലാഭം, ശയനസുഖം, ഭക്ഷണഭോഗസുഖം തുടങ്ങിയവ അനുഭവിക്കും. ആരോഗ്യം മെച്ചപ്പെടും. ചില കാര്യങ്ങള്‍ക്ക് അകാരണ തടസ്സങ്ങള്‍ ഉണ്ടാകാം. ചിലർ വിദേശ യാത്ര ചെയ്യാൻ ഇടവരാം. ശിവന് ജലധാര, ദേവിക്ക് കുങ്കുമാർച്ചന, ഹനുമാന് വടമാല തുടങ്ങിയവ നടത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സുപ്രധാനമായ കരാറുകളിൽ ഒപ്പിടും. സമൂഹത്തിൽ അംഗീകാരവും ആദരവും സ്ഥാനമാനങ്ങളും ലഭിക്കും. ധനലാഭം, ഭക്ഷ്യസമൃദ്ധി, ബന്ധുസുഖം, ആഭരണലബ്ധി, ബന്ധുസുഖം തുടങ്ങിയവ ഉണ്ടാകും. എന്നാൽ യാത്രകൾ തടസ്സപ്പെടും. ചെലവുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. എതിരാളികളുടെ ഉപദ്രവം വർദ്ധിക്കും. രോഗങ്ങൾ അവഗണിക്കരുത്. കാര്യതടസം വിട്ടുമാറില്ല. വിവാഹം നിശ്ചയിക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ, സ്ഥലം മാറ്റം എന്നിവ ലഭിക്കും. ഓഹരി വിപണിയിൽ നഷ്ടത്തിന് സാധ്യത കൂടുതലാണ്. എപ്പോഴും ശുഭാപ്തി വിശ്വാസം പ്രദർശിപ്പിക്കും. വ്യാപാരത്തിൽ വലിയ വിജയം നേടും. ഭൂമി, വാഹനം വാങ്ങാൻ തടസ്സം നേരിടും. സർപ്പദേവതകൾക്ക് നൂറും പാലും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം ശാസ്താവിന് നീരാജനം എന്നിവ നടത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദീർഘകാലമായുളള മോഹങ്ങൾ സാധിക്കും. ഭൂമി, വീട് എന്നിവ വാങ്ങാൻ കഴിയും. സംരംഭങ്ങൾക്ക് സർക്കാറിൽ നിന്നും ആവശ്യമായ അനുമതി ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ തടസ്സം, അനാവശ്യമായ കാലതാമസം ഇവ നേരിടും. എതിർ ലിംഗത്തിലുള്ളവരുമായ ബന്ധങ്ങൾ നിയന്ത്രിക്കണം. ഇത് വഴി കുടുംബകലഹം, അപമാനം എന്നിവയ്ക്ക് അവസരം ഉണ്ടാകാം. സന്താനലാഭത്തിന് സാദ്ധ്യതയുണ്ട്. ഉത്തമസുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായവും എപ്പോഴും പ്രതീക്ഷിക്കാം. കർമ്മരംഗം വിപുലമാക്കും. വ്യാപാരത്തിൽ ലാഭം കൂടും. കളത്രസ്വത്ത് ലഭിക്കും . പഠനത്തിൽ നേട്ടങ്ങളുണ്ടാക്കും. സുഖചികിത്സ തേടും. വിരുന്നുകളിൽ പങ്കെടുക്കും. ശിവന് ജലധാര, ഗണപതിക്ക് കറുകമാല, ഹനുമാന് വടമാല തുടങ്ങിയവ നടത്തുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ | +91 9847575559

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post പൊതുവർഷഫലം: ഓരോ നാളുകാർക്കും 2024 എങ്ങനെ എന്നറിയാം