സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കലാകാരന്മാർക്ക് പേരും പ്രശസ്തിയും വരുന്ന സമയമാണ്. വിവാഹം കഴിക്കാൻ പോകുന്നവർക്ക് പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിദേശയോഗം അനുഭവത്തിൽ വരും. വരവിൽ കവിഞ്ഞ ചെലവ് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മേലധികാരിയുടെ പ്രീതിയും, ജോലിയിൽ സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. ഈശ്വരകൃപയാൽ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണ്. വളരെക്കാലമായി കിട്ടാതിരുന്ന സർക്കാർ ആനുകൂല്യങ്ങൾ വന്നുചേരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ദോഷഫലങ്ങൾ അനുഭവിക്കേണ്ട അവസ്ഥ സംജാതമാകും. കോടതിയിൽ ഇരിക്കുന്ന കേസുകളിൽ അപ്രതീഷിതമായ തിരിച്ചടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലകളിൽ അനുകൂലമായ സാഹചര്യം.

YOU MAY ALSO LIKE THIS VIDEO, നടന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക്‌ Baby Walker കൊടുക്കുന്നവർക്ക്‌ അറിയാമോ അതിനു പിന്നിലെ വലിയ അപകടം?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാക്കും. രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കുക. വിഷഭയം ഉണ്ടാകാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ ബിസ്സിനസ്സ് കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ വിജയം, സാമ്പത്തികലാഭം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ മനഃശാന്തി കുറയുവാനും, ശത്രുത ഉണ്ടാക്കാനും ഇടയാകും. അന്യ ജനങ്ങളെ സഹായിക്കുക വഴി അപവാദങ്ങൾ കേൾക്കേണ്ടിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികമായും മാനസികമായും വളരെയധികം പുരോഗതി കൈവരുന്ന വാരമാണ്. തൊഴിൽവിജയം, രോഗശാന്തി, ശത്രുഹാനി, ഭാഗ്യനുഭവങ്ങൾ എന്നിവ വന്നുചേരും. എന്ത് പ്രവർത്തനത്തിൽ ഏർപ്പെട്ടാലും അതെല്ലാം ലാഭകരമായി തീരുന്ന സമയമാണ്.

YOU MAY ALSO LIKE THIS VIDEO, 1000 വർഷങ്ങൾക്ക്‌ മുൻപ്‌ ഒറ്റ രാത്രികൊണ്ട്‌ ‘ഭൂതങ്ങൾ നിർമിച്ച’ ഇന്ത്യയിലെ ഒരു അത്ഭുത ക്ഷേത്രം, അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ്‌ വിസ്മയം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അന്യദേശവാസം, ജോലി എന്നിവ ഉണ്ടാകുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. വാരാവസാനം ബന്ധുജനഗുണം, തൊഴിൽവിജയം, ശരീരസുഖം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വന്തമായി വീട് വയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസഫലീകരണം ഉണ്ടാകും. ബാല്യകാലസുഹൃത്തുക്കളെ കണ്ടുമുട്ടാനും, അവരുമായി ഉല്ലാസയാത്ര പോകാനും അവസരം വന്നുചേരും. യാത്രാദുരിതം വന്നുചേരുകയും, യാത്രയിൽ അപകടങ്ങൾ വന്നുചേരാനും സാധ്യതയുണ്ട്. കുടുംബസുഖം കുറയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാര്യ-ഭർതൃ കലഹത്തിനും, കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും ഇടവരാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ വരെയധികം ശ്രദ്ദിക്കുക. ഭക്ഷണസുഖക്കുറവ്, ഉദരരോഗം, ഉറക്കക്കുറവ്, ധനക്ലേശം, ദു:സ്വപ്നം എന്നിവ ഫലത്തിൽ വരും.

YOU MAY ALSO LIKE THIS VIDEO, എല്ലാവർക്കും അങ്ങനെ ഈസിയായി Lakshadweep ൽ പോകാൻ പറ്റുമോ? അറിയേണ്ട കാര്യങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കൃഷി പക്ഷി മൃഗാദികളുടെ ബിസ്സിനെസ്സ് നടത്തുന്നവർക്ക് ധനനഷ്ടം സംഭവിക്കും. തൊഴിൽ തടസ്സം, അപമാനം, മാനഹാനി, നേത്രരോഗം എന്നിവക്കും സാധ്യതയുണ്ട്. വാരാന്ത്യം വ്യവഹാരങ്ങളിൽ വിജയം, മനഃസന്തോഷം, ധനലാഭം എന്നിവയുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നല്ലകാര്യങ്ങൾ ചെയ്യുവാനും, നല്ലപേര് കേൾക്കുവാനും അവസരം വന്നു ചേരും. കല, സാഹിത്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും, പ്രശസ്തിയും വന്നുചേരും. ആടയാഭരണ ലബ്ധി, സമ്മാനങ്ങൾ, ഭക്ഷണസുഖം എന്നിവ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാകുക, ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഒത്തുവരും. അന്യസ്ത്രീ ബന്ധം, മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. വാരാവസാനം തൊഴിൽ ലാഭം, കീർത്തി, സാമ്പത്തിക ഉന്നതി എന്നിവ വന്നുചേരും.

കടപ്പാട്‌: ജയറാണി ഈ വി WhatsApp No : 9746812212

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ

Previous post മീനക്കൂറുകാർക്ക്‌ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മകരമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം