മീനക്കൂറുകാർക്ക്‌ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഈ വർഷം എല്ലാ കാര്യങ്ങളിലും വളരെ ജാഗ്രത വേണം. കടബാധ്യതകൾ കുറഞ്ഞ് ധനപരമായി ഗുണകരമായി മാറ്റം അനുഭവപ്പെടും. ജോലി സാധ്യത തെളിയും. ജോലി മാറ്റം, സ്ഥലം മാറ്റം, പ്രമോഷൻ ഇവയ്ക്കും അനുകൂല സാഹചര്യങ്ങൾ വരാം. എത്ര ബുദ്ധിയുട്ടുള്ള കാര്യങ്ങളും മന: സംയമനത്തോടെയും സാവകാശത്തോടെയും ചെയ്യുക വഴി വിജയിക്കാൻ കഴിയും. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധയും വിട്ടുവീഴ്ച ഇല്ലാതെ ജാഗ്രതയും വേണം.

  • ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത. ബന്ധുക്കളോടും, ഇഷ്ട സുഹ്യത്തുക്കളോടും വിട്ടുവീഴ്ചകൾ ചെയ്യുക.
  • ഭൂമി ഇടപാടുകാർക്ക് ഗുണ കാലം.
  • ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം.
  • മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക.
  • വില കൂടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ നല്ല ശ്രദ്ധ വേണം.

അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. പെട്ടെന്ന് തരിളിടുന്ന പ്രണയം അതേ വേഗത്തിൽ അവസാനിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക ധൂർത്ത് ഒഴിവാക്കുക. നിയമകാര്യങ്ങളിൽ ക്ഷമയോടെ ഒത്തുതീർപ്പിലെത്തണം. കലാ-സാഹിത്യ പ്രവർത്തകർക്ക് ഈ വർഷം ആഹ്ലാദകരമായ അനുഭവങ്ങൾ വരാം.

YOU MAY ALSO LIKE THIS VIDEO, 1000 വർഷങ്ങൾക്ക്‌ മുൻപ്‌ ഒറ്റ രാത്രികൊണ്ട്‌ ‘ഭൂതങ്ങൾ നിർമിച്ച’ ഇന്ത്യയിലെ ഒരു അത്ഭുത ക്ഷേത്രം, അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ്‌ വിസ്മയം

പൂരുരുട്ടാതി

പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കാലതാമസം നേരിടും. ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നഷ്ടം വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തിൽ സൗഹാർദ്ദപരമായ ഒരന്തരീക്ഷം നിലനിറുത്തുവാൻ ഇരുവരും ശ്രദ്ധിക്കണം. പൂർവ്വിക സ്വത്ത് സംബന്ധമായി പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർമ്മമേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകില്ല. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങളും അപവാദങ്ങളും കേൾക്കേണ്ടിവരും. വാഹനം മൂലം സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

ഉതൃട്ടാതി

കർമ്മരംഗത്ത് മികവ് പുലർത്തുമെങ്കിലും പ്രതീക്ഷയ്ക്ക് ഒത്തുയരാൻ കഴിയില്ല. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ഏറ്റെടുക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിയില്ല. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തടസ്സങ്ങൾ ഉണ്ടായാലും അതിനെ അതിജീവിക്കുവാൻ കഴിയും. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നതകൾ വരാതിരിക്കുവാൻ ഇരുവരും പ്രത്യേകം ശ്രദ്ധിക്കണം. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്താൻ കാലതാമസം നേരിടും. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുകയാണെങ്കിൽ ഒന്നിലധികം ഡോക്ടർമാരുടെ അഭിപ്രായം തേടേണ്ടതാണ്. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, നടന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക്‌ Baby Walker കൊടുക്കുന്നവർക്ക്‌ അറിയാമോ അതിനു പിന്നിലെ വലിയ അപകടം?

രേവതി

ആഗ്രഹസഫലീകരണം ഉണ്ടാകുമെങ്കിലും അത് പ്രതീക്ഷിച്ച രീതിയിൽ ആകില്ല. ഔദ്യോഗിക രംഗത്ത് അസൂയാർഹമായ നേട്ടങ്ങൾ കൈവരിക്കും. സ്വപരിശ്രമത്തിലൂടെ ജീവിതവിജയം നേടും. ബന്ധുമിത്രാദികളുടെ വേർപാടിൽ വേദനിക്കും. സന്താനങ്ങൾ മൂലം ക്ലേശകരമായ അനുഭവങ്ങൾ ഉണ്ടാകും. ദുഃഖം അലയടിക്കുന്നതുപോലെ നിരന്തരം അനുഭവപ്പെടും. യാത്രാപരിപാടികളിൽ തടസ്സങ്ങൾ നേരിടും. ഗൃഹനിർമ്മാണം പോലുള്ള കാര്യങ്ങളിൽ ധനം വ്യയം ചെയ്യും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധാപൂർവ്വം മുന്നോട്ടുപോകണം. ആരോഗ്യം ശ്രദ്ധിക്കണം. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.

YOU MAY ALSO LIKE THIS VIDEO, നിർണായക നീക്കവുമായി Transport Minister K B Ganesh Kumar, ഇനി ലൈസൻസ്‌ അത്ര ഈസിയായി ആർക്കും കിട്ടില്ല

Previous post കുംഭക്കൂറുകാർക്ക്‌ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 15 മുതല്‍ 21 വരെയുള്ള നക്ഷത്രഫലങ്ങൾ