കുംഭക്കൂറുകാർക്ക്‌ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വർഷത്തിന്റെ ആദ്യ പകുതി നിലനിൽക്കുന്ന വൈഷമ്യങ്ങൾ ക്രമേണ മാറും. ധനവരവ് ഉണ്ടാവുമെങ്കിലും ചിലവ് നിയന്ത്രിക്കണം. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ പ്രതിക്ഷിക്കാം . വിവാഹം, ഉദ്യോഗം, പ്രണയം ഇവയെല്ലാം അനുഭവയോഗ്യമാവും. ആരോഗ്യശ്രദ്ധ വേണം. ജോലിക്ലേശം മാറിവരും.

രാഷ്ട്രീയ സാമൂഹ്യ കലാ രംഗത്തുള്ളവർക്ക് അംഗീകാരം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കേണ്ട സാഹചര്യം വരാം. കൂടെ നിൽക്കുന്നവരിൽ നിന്ന് ചതി പറ്റാതെ നോക്കണം. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ രേഖകൾ, ധനം ഇവയ്ക്ക് കാലതാമസ്സം വരാം.ഭവന നിർമ്മാണത്തിന് വഴി ഒരുങ്ങും.

YOU MAY ALSO LIKE THIS VIDEO, നടന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക്‌ Baby Walker കൊടുക്കുന്നവർക്ക്‌ അറിയാമോ അതിനു പിന്നിലെ വലിയ അപകടം?

2024 ജന്മനക്ഷത്ര ഫലം

അവിട്ടം

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടും. കുടുംബാംഗങ്ങളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകും. വിദേശബന്ധങ്ങൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം നേടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സന്താനസൗഭാഗ്യം ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തുവാൻ കാലതാമസം നേരിടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കും. ശാരീരികമായ ബുദ്ധിമുട്ടുകൾ അലട്ടും. ഉറ്റവരുടെ വേർപാടിൽ വിഷമിക്കും. ഭാവികാര്യങ്ങളിൽ  നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടിവരും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.

ചതയം

ഗുണദോഷസമ്മിശ്രമായ ഒരു ജീവിതമാണ് ഇവർക്ക് അനുഭവപ്പെടുന്നത്. പിതാവിൽ നിന്നുള്ള ഗുണാനുഭവങ്ങൾ കുറയും. മാതാവിൽ നിന്നുള്ള സഹായസഹകരണങ്ങൾ ലഭിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങൾ കേൾക്കേണ്ടിവരും. കുടുംബപ്രശ്‌നങ്ങൾ മൂലം മനസ്സമാധാനം നഷ്ടപ്പെടും. സാമ്പത്തിക സ്ഥിതി അനുകൂലമാകില്ല. സ്ത്രീകൾക്ക് ഉദരസംബന്ധമായും ഗർഭസംബന്ധമായും പ്രശ്‌നങ്ങൾക്ക് സാദ്ധ്യത കാണുന്നു. പൊതുവേ മോശമായ സമയമായാലും ചില രീതിയിൽ നന്മകൾ ഉണ്ടാകും. ദീർഘദൂരയാത്രകൾ ചെയ്യും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, 1000 വർഷങ്ങൾക്ക്‌ മുൻപ്‌ ഒറ്റ രാത്രികൊണ്ട്‌ ‘ഭൂതങ്ങൾ നിർമിച്ച’ ഇന്ത്യയിലെ ഒരു അത്ഭുത ക്ഷേത്രം, അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ്‌ വിസ്മയം

പൂരുരുട്ടാതി

പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കാലതാമസം നേരിടും. ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നഷ്ടം വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തിൽ സൗഹാർദ്ദപരമായ ഒരന്തരീക്ഷം നിലനിറുത്തുവാൻ ഇരുവരും ശ്രദ്ധിക്കണം. പൂർവ്വിക സ്വത്ത് സംബന്ധമായി പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർമ്മമേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകില്ല. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങളും അപവാദങ്ങളും കേൾക്കേണ്ടിവരും. വാഹനം മൂലം സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, നിർണായക നീക്കവുമായി Transport Minister K B Ganesh Kumar, ഇനി ലൈസൻസ്‌ അത്ര ഈസിയായി ആർക്കും കിട്ടില്ല

Previous post മകരക്കൂറുകാർക്ക്‌ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
Next post മീനക്കൂറുകാർക്ക്‌ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം