മകരക്കൂറുകാർക്ക് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വർഷത്തിന്റെ ആദ്യ പകുതി പലതരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വരാം. കോടതി, പോലീസ് കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കുന്നതാണ് ബുദ്ധി . സർക്കാർ ഇടപാടുകളിൽ കാലതാമസം നേരിടാം. ഭൂമി, വീട് ഇവയുടെ ക്രയവിക്രയത്തിന് സമയം അനുകൂലമല്ല. വ്യാഴമാറ്റം കഴിയുന്നതോടെ ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ഉദ്യോഗം, വിദ്യ, കർമ്മം, ബിസിസ്സ് , വിദേശ യോഗം ഇവയിൽ ഭാഗ്യം.
ബിസിനസ്സ് വിപുലീകരിക്കാനും , കരാറുകൾ, പുതിയ ഇടപാടുകൾ ഇവയ്ക്കു അനുകൂലം. ഗ്യഹനിർമ്മാണം പുരോഗമിക്കും ഗൃഹോപകരണങ്ങളും ആഢംബര വസ്തുക്കളും. കൈവരും. ആദ്യ പകുതിക്ക് ശേഷം എല്ലാ കാര്യങ്ങളിലും മാറ്റം വരും. പൂർവ്വികസ്വത്ത് വിഭജനം വിചാരിക്കുന്ന പോലെ നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാവും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത ഒഴിവാക്കി പഠനപുരോഗതിക്കായി ശ്രമിക്കണം കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ സഹപ്രവർത്തകരിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക
2024 ജന്മനക്ഷത്ര ഫലം
ഉത്രാടം
സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടും. കർമ്മരംഗത്ത് വിഘ്‌നങ്ങൾ ഉണ്ടായാലും അതിനെ അതിജീവിച്ച് മുന്നേറാൻ സാധിക്കും. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. സന്താനലബ്ധി ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ഔദ്യോഗിക തലത്തിലുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. വിദ്യാഭ്യാസമേഖലയിലുള്ളവർക്ക് പാരിതോഷികങ്ങൾ ലഭിക്കും. കൂട്ടുപ്രവർത്തനങ്ങളിൽ ശ്രദ്ധാപൂർവ്വം മുന്നോട്ടുപോയില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കും. കുടുംബപരമായ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
തിരുവോണം
സത്യസന്ധരും വാക്ചാതുര്യവുമുള്ള ഇവർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുന്നത്. പ്രവർത്തനരംഗത്ത് ശോഭിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനസൗഭാഗ്യമുണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. പൗരപ്രമുഖരുമായി സൗഹൃദം പങ്കിടും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയമാണ്. രാഷ്ട്രീയമേഖലയിലുള്ളവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. പരമ്പരാഗതമായി തൊഴിൽചെയ്യുന്നവർക്ക് മേന്മയുണ്ടാകും. യാത്രകൾ മുഖേന നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. ആദ്ധ്യാത്മിക കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, നടന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക് Baby Walker കൊടുക്കുന്നവർക്ക് അറിയാമോ അതിനു പിന്നിലെ വലിയ അപകടം?
അവിട്ടം
പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടും. കുടുംബാംഗങ്ങളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകും. വിദേശബന്ധങ്ങൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം നേടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സന്താനസൗഭാഗ്യം ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തുവാൻ കാലതാമസം നേരിടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കും. ശാരീരികമായ ബുദ്ധിമുട്ടുകൾ അലട്ടും. ഉറ്റവരുടെ വേർപാടിൽ വിഷമിക്കും. ഭാവികാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടിവരും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.
YOU MAY ALSO LIKE THIS VIDEO, ഭാര്യയുടെ കെട്ടുതാലി പണയപ്പെടുത്തി പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കിയ പഞ്ചായത്ത് മെമ്പർ; അതിനൊരു കാരണമുണ്ട്