ധനുക്കൂറുകാർക്ക്‌ (മൂലം, പൂരാടം, ഉത്രാടം 1/4) പൊതുവിലും മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വർഷാരംഭത്തിൽ ധനലാഭം. കാര്യസിദ്ധി, ഭവനഭാഗ്യം ഇവ ഫലം. ഉദ്യോഗത്തിൽ മേലധികാരികളുടെ താക്കീട്ട് വരാതെ ശ്രദ്ധിക്കുക. ജോലിയിൽ സ്ഥലംമാറ്റം, ജോലിമാറ്റം ഇവ പ്രതീക്ഷിക്കാം.കോൺട്രാക്ട് വർക്ക്, ഫുഡ് പ്രോഡക്റ്റ്സ്, ഹോട്ടൽ വ്യവസായം ഇവയുമായി ബന്ധപ്പെട്ടവർക്ക് ഗുണകരമായ നേട്ടം. രാഷ്ട്രീയം, സാമൂഹ്യ സാംസ്കാരിക പ്രവർത്തനം ഇവയിൽ ബന്ധപ്പെട്ടവർക്ക് ഉയർച്ചയും സ്ഥാനവും പ്രതീക്ഷിക്കാം.

ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ വേണം. ജോലിഭാരം കുറക്കണം. തൊഴിൽപരമായും ധന ക്രയവിക്രയ പരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. യാത്രകൾ ഗുണകരം. അന്യരുടെ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. വാഹനം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ജീവിതത്തിൽ പുതിയ മാറ്റത്തിന് സാധ്യത. ഒപ്പം നിൽക്കുന്നവർ കൂറ് മാറാൻ ഇടയുണ്ട്. കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തണം. ഈശ്വരാധീനം വർദ്ധിപ്പിക്കുക.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക

2024 ജന്മനക്ഷത്ര ഫലം

മൂലം

സുഖഭോഗാദികൾ അനുഭവിക്കുവാനുള്ള സാഹചര്യങ്ങൾ വന്നുചേരും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. അന്യനാട്ടിൽ ഭാഗ്യം നേടാനുള്ള അവസരം വന്നുചേരും. ആവശ്യമുളള വായ്പകൾ, ധനസഹായം എന്നിവ പ്രയാസം കൂടാതെ  ലഭിക്കും. അന്യദേശത്ത് കഴിയുന്നവർ മാതാപിതാക്കളെക്കുറിച്ച് ചിന്തിക്കാതെ ജീവിക്കും. രോഗാവസ്ഥയിൽ കഴിയുന്നവർ കൂടുതൽ ശ്രദ്ധിക്കുകയും മികച്ച ചികിത്സ തേടേണ്ടതുമാണ്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരാജയങ്ങൾ ഉണ്ടായാലും ചില സ്ഥാനങ്ങൾ ലഭിക്കും. ധാർമ്മിക പ്രവർത്തികളിൽ താൽപ്പര്യം വർദ്ധിക്കും.

പൂരാടം

പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ പരാജയത്തിൽ കലാശിക്കും. വാഗ്ദാനങ്ങൾ നടപ്പിൽ വരുത്തുവാൻ ശ്രമിക്കും. ഔദ്യോഗിക രംഗത്ത് പ്രശംസാർഹമായ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് വിജയിക്കുവാൻ കഴിയും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അന്യരിലുള്ള അമിതവിശ്വാസത്തിന് കോട്ടം തട്ടും. മാതാവുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്താനങ്ങളുമായി ഭാവികാര്യത്തിൽ ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, നടന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക്‌ Baby Walker കൊടുക്കുന്നവർക്ക്‌ അറിയാമോ അതിനു പിന്നിലെ വലിയ അപകടം?

ഉത്രാടം

സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടും. കർമ്മരംഗത്ത് വിഘ്‌നങ്ങൾ ഉണ്ടായാലും അതിനെ അതിജീവിച്ച് മുന്നേറാൻ സാധിക്കും. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. സന്താനലബ്ധി ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ഔദ്യോഗിക തലത്തിലുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. വിദ്യാഭ്യാസമേഖലയിലുള്ളവർക്ക് പാരിതോഷികങ്ങൾ ലഭിക്കും. കൂട്ടുപ്രവർത്തനങ്ങളിൽ ശ്രദ്ധാപൂർവ്വം മുന്നോട്ടുപോയില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കും. കുടുംബപരമായ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ

Previous post വൃശ്ചികക്കൂറുകാർക്ക്‌ (വിശാഖം 1/4, അനിഴം, തൃക്കേട്ട) പൊതുവിലും വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
Next post മകരക്കൂറുകാർക്ക്‌ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം